ഫോനി ചുഴലിക്കാറ്റ്: ഒഡീഷയിൽ എട്ട് ലക്ഷം പേരെ മാറ്റിത്താമസിപ്പിക്കുന്നു; ഒരുങ്ങുന്നത് രാജ്യത്തെ ഏറ്റവും വലിയ രക്ഷാപ്രവർത്തനം

Loading...

ഫോനി ചുഴലിക്കാറ്റ് വെള്ളിയാഴ്ചയോടെ ഒഡീഷ തീരത്ത് എത്തുന്ന സാഹചര്യത്തിൽ തീരദേശ പ്രദേശത്തുള്ള ആളുകളെ മാറ്റിപ്പാർപ്പിക്കുന്നു. 11 ജില്ലകളിൽ നിന്നായി എട്ട് ലക്ഷം പേരെയാണ് മാറ്റിപ്പാർപ്പിക്കുന്നത്. രാജ്യം കണ്ട ഏറ്റവും വലിയ രക്ഷാപ്രവർത്തനമാണ് ഒഡീഷയിൽ നടക്കുന്നത്.

അതി തീവ്ര സ്വഭാവമുള്ള കാറ്റിന്റെ വിഭാഗത്തിൽപ്പെടുത്തിയിരിക്കുന്ന ഫോനി വെള്ളിയാഴ്ച ഉച്ചയോടെയാണ് ഒഡീഷ തീരം തൊടുക. മണിക്കൂറിൽ 170 മുതൽ 200 കിലോമീറ്റർ വേഗം വരെ കാറ്റിനുണ്ടാകും. വ്യാഴാഴ്ച വൈകുന്നേരത്തോടെ ആളുകളെ മുഴുവനായും മാറ്റി പാർപ്പിക്കാനാകുമെന്നാണ് കരുതുന്നതെന്ന് സ്‌പെഷ്യൽ റിലീഫ് കമ്മീഷണർ ബി പി സേതി അറിയിച്ചു. 880 റിലീഫ് കേന്ദ്രങ്ങളാണ് ഇതിനായി സജ്ജമാക്കിയിരിക്കുന്നത്

വ്യോമസേന, ദേശീയ ദുരന്ത നിവാരണ സേന, നാവിക സേന തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മാറ്റിപ്പാർപ്പിക്കൽ നടപടികൾ പുരോഗമിക്കുന്നത്. പുരിയിൽ നിന്ന് വിനോദ സഞ്ചാരികൾക്ക് മടങ്ങാനായി മൂന്ന് പ്രത്യേക ട്രെയിനുകൾ ഓടിക്കുന്നുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *