ഇന്ത്യാ-പാക് മത്സരം കാണാൻ ദാവൂദ് എത്തുമെന്ന് സൂചന; കണ്ണിമ ചിമ്മാതെ ഇന്റലിജൻസ് ഏജൻസികൾ
ബുധനാഴ്ച യുഎഇയിൽ നടക്കുന്ന ഇന്ത്യാ-പാക്കിസ്ഥാൻ ഏഷ്യാ കപ്പ് മത്സരം കാണാൻ അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമും രണ്ട് സഹായികളും എത്തുമെന്ന് റിപ്പോർട്ട്. മുംബൈയിലും കറാച്ചിയിലുമുള്ള ദാവൂദിന്റെ കുടുംബാംഗങ്ങളും മത്സരം കാണാനായി ദുബൈയിലെത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
അതീവ സുരക്ഷാ സംവിധാനത്തിന് കീഴിലാകും മത്സരം നടക്കുക. ആറ് രാജ്യങ്ങളിൽ നിന്നുള്ള ഇന്റലിജൻസ് ഏജൻസികളുടെ നിരീക്ഷണവും മത്സരത്തിനുണ്ടാകും. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ ഏറ്റവുമധികം കാത്തിരിക്കുന്ന പോരാട്ടമാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ളത്. ഇതുകൊണ്ട് തന്നെ വാതുവെപ്പും സജീവമാകാൻ സാധ്യതയേറെയാണ്
ഇന്ത്യയെ കൂടാതെ റഷ്യ, ചൈന, യുഎസ്എ, യുകെ രാജ്യങ്ങളുടെ ഇന്റലിജൻസ് വിഭാഗമാണ് ദാവൂദിനെ കുറിച്ചുള്ള വിവരങ്ങൾക്കായി ശ്രമിക്കുന്നത്.