മേഘാലയ മുൻ മുഖ്യമന്ത്രി ഡിഡി ലപാങ് കോൺഗ്രസ് പാർട്ടി വിട്ടു
മേഘാലയയിലെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഡിഡി ലപാങ് കോൺഗ്രസ് പാർട്ടി വിട്ടു. മുതിർന്ന നേതാക്കളെ പാർട്ടി അവഗണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് 84കാരനായ ലപാങ് പാർട്ടി വിട്ടത്. സീനിയർ നേതാക്കളുടെ സംഭാവന ഇനി പാർട്ടിക്ക് ആവശ്യമില്ലെന്നാണ് കരുതുന്നത്. ഈ അവസരത്തിൽ തുടരുന്നത് അർഥമില്ലാതായെന്നും അദ്ദേഹം രാജിക്കാര്യം പ്രഖ്യാപിച്ചു കൊണ്ട് പറഞ്ഞു
1992, 2003, 2007, 2009 വർഷങ്ങളിൽ മേഘാലയ മുഖ്യമന്ത്രിയായിരുന്നു ലപാങ്. നാല് വർഷം മുമ്പാണ് പാർട്ടിയുടെ സംസ്ഥാന അധ്യക്ഷ പദവി ലപാങ് ഒഴിഞ്ഞത്. ഇതിന് ശേഷം പാർട്ടി ഉപദേശകനായി കഴിയുകയായിരുന്നു.