ആംബുലൻസ് ലഭിച്ചില്ല; അമ്മയുടെ മൃതദേഹവുമായി യുവാവ് 35 കിലോമീറ്റർ ബൈക്കിൽ

  • 29
    Shares

അമ്മയുടെ മൃതദേഹം ബൈക്കിൽ കെട്ടിവെച്ച് യുവാവ് യാത്ര ചെയ്തത് 35 കിലോമീറ്റർ. മധ്യപ്രദേശിലെ മസ്തപൂരിൽ നിന്നാണ് ഈ കാഴ്ച. പോസ്റ്റുമോർട്ടത്തിനായി ടിക്കംഗറിലെ ആശുപത്രിയിലേക്ക് ആംബുലൻസ് സൗകര്യം ഏർപ്പെടുത്തി നൽകാത്തതിനെ തുടർന്നാണ് യുവാവിന് ബൈക്കിൽ മൃതദേഹം കെട്ടിവെച്ച് പോകേണ്ടിവന്നത്.

പാമ്പുകടിയേറ്റ് മരിച്ച കുൻവാർ ഭായി എന്ന സ്ത്രീയുടെ മൃതശരിരീമാണ് മകനായ രാജേഷ് ബൈക്കിൽ പോസ്റ്റുമോർട്ടം കേന്ദ്രത്തിലെത്തിച്ചത്. ഞായറാഴ്ചയാണ് കുൻവാർ ഭായ് പാമ്പു കടിയേറ്റ് മരിക്കുന്നത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഇവർ മരിച്ചിരുന്നു. തുടർന്ന് ആശുപത്രി അധികൃതർ പോസ്റ്റുമോർട്ടത്തിനായി മൃതദേഹം ടിക്കംഗറിൽ എത്തിക്കാൻ ആവശ്യപ്പെടുകയായിരുന്നു

ആംബുലൻസ് ആവശ്യപ്പെട്ടെങ്കിലും ഇത് നൽകാൻ ആശുപത്രി അധികൃതർ തയ്യാറായില്ല. തുടർന്നാണ് ബൈക്കിൽ മൃതശരീരം കെട്ടിവെച്ച് രാജേഷ് പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയത്. എന്നാൽ സംഭവം വിവാദമായതോടെ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം തിരികെ എത്തിക്കാൻ ആശുപത്രി അധികൃതർ ആംബുലൻസ് നൽകുകയും ചെയ്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *