യുപിഎ കാലത്ത് ആറ് സർജിക്കൽ സ്‌ട്രൈക്ക് നടന്നിട്ടുണ്ട്; സ്ഥിരീകരിച്ച് റിട്ട. ലഫ്. ജനറൽ ദീപേന്ദ്ര സിംഗ് ഹൂഡ

യുപിഎ കാലത്ത് പാക്കിസ്ഥാനെതിരെ ആറ് സർജിക്കൽ സ്‌ട്രൈക്കുകൾ നടത്തിയിട്ടുണ്ടെന്ന കോൺഗ്രസ് വാദം ശരിയെന്ന് റിട്ട. ലഫ് ജനറൽ ദീപേന്ദ്ര സിംഗ് ഹൂഡ. കോൺഗ്രസ് വാദത്തെ എതിർത്ത് മുൻ കരസേന മേധാവിയും നിലവിലെ വിദേശകാര്യ സഹമന്ത്രിയുമായ വി കെ സിംഗ് രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വി കെ സിംഗിനെ തിരുത്തി ഹൂഡ രംഗത്തെത്തിയത്.

യുപിഎ കാലത്തും സൈനിക നീക്കങ്ങൾ നടന്നിട്ടുണ്ട്. സർജിക്കൽ സ്‌ട്രൈക്ക് എന്നോ, അതിർത്തി കടന്നുള്ള സൈനിക നീക്കങ്ങൾ എന്നോ അതിനെ വിശേഷിപ്പിക്കാമെന്ന് ഹൂഡ പറഞ്ഞു

താൻ പ്രധാനമന്ത്രിയായിരുന്ന കാലത്ത് മൂന്ന് സർജിക്കൽ സ്‌ട്രൈക്ക് നടത്തിയതായി മൻമോഹന് സിംഗ് പറഞ്ഞിരുന്നു. എന്നാൽ ഇതിനെ രാഷ്ട്രീയമായി ഉപയോഗിച്ചിട്ടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *