ഇന്ത്യക്കാരനെ വിവാഹം കഴിച്ച പാക് പൗരയോട് രാജ്യം വിട്ടുപോകാൻ ഡൽഹി ഹൈക്കോടതി

  • 43
    Shares

ഇന്ത്യക്കാരനെ വിവാഹം ചെയ്ത് ഡൽഹിയിൽ കഴിയുന്ന പാക് പൗരയായ യുവതിയോട് രാജ്യം വിട്ടുപോകാൻ ഡൽഹി ഹൈക്കോടതിയുടെ നിർദേശം. ഫെബ്രുവരി 22ന് രാജ്യം വിടണമെന്ന് കാണിച്ച് കേന്ദ്രസർക്കാർ നൽകിയ നോട്ടീസിനെതിരെ യുവതി കോടതിയെ സമീപിക്കുകയായിരുന്നു. യുവതിക്ക് രാജ്യം വിടാൻ രണ്ടാഴ്ചത്തെ സമയം കോടതി അനുവദിച്ചു.

2005ലാണ് ഇന്ത്യൻ സ്വദേശിയെ വിവാഹം ചെയ്ത് യുവതി ഇന്ത്യയിലെത്തുന്നത്. ഭർത്താവിനും രണ്ട് കുട്ടികൾക്കുമൊപ്പം ഡൽഹിയിലാണ് ഇവർ താമസിക്കുന്നത്. യുവതിക്കെതിരെ സുരക്ഷാ ഏജൻസികൾ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം നോട്ടീസ് നൽകിയത്. പാക് പൗരയായ യുവതിക്ക് രാജ്യത്ത് തുടരാൻ അവകാശമില്ലെന്ന് കോടതി കണ്ടെത്തുകയായിരുന്നു. എന്നാൽ തനിക്ക് 2020 വരെ വിസാ കാലാവധിയുണ്ടെന്നാണ് യുവതി വാദിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *