നോട്ടുനിരോധനം കള്ളപ്പണം തടയില്ലെന്ന് റിസർവ് ബാങ്ക് സർക്കാരിനെ അറിയിച്ചിരുന്നതായി റിപ്പോർട്ട്

Loading...
  • 55
    Shares

നോട്ട് നിരോധിക്കുന്നതിലൂടെ കള്ളപ്പണം തടയാനാകില്ലെന്ന് റിസർവ് ബാങ്ക് കേന്ദ്രസർക്കാരിനെ അറിയിച്ചിരുന്നതായി റിപ്പോർട്ട്. ആർബിഐ മുൻ ഗവർണർ ഊർജിത് പട്ടേലിന്റെ നേതൃത്വത്തിലുള്ള സെൻട്രൽ ബോർഡാണ് ഇക്കാര്യം സർക്കാരിനെ അറിയിച്ചത്. നോട്ട് നിരോധിക്കാനുള്ള സർക്കാരിന്റെ ന്യായങ്ങളിൽ ബോർഡ് അംഗങ്ങൾ സംശയം പ്രകടിപ്പിച്ചിരുന്നതായും റിപ്പോർട്ട് പറയുന്നു

നോട്ടുനിരോധനത്തിന് മുമ്പ് നടന്ന ആർബിഐ യോഗത്തിന്റെ മിനുട്‌സിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. വിവരാവകാശപ്രകാരമാണ് മിനുട്‌സ് പുറത്തുവന്നത്. സർക്കാർ വാദങ്ങളെ ബോർഡ് അംഗങ്ങൾ തള്ളിയെന്നും കള്ളപ്പണവും കള്ളനോട്ടും നോട്ടുനിരോധനത്തിലൂടെ തടയാനാകുമെന്ന മോദി സർക്കാരിന്റെ വാദത്തെ അംഗങ്ങൾ വിയോജിപ്പ് രേഖപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.

2016 ഡിസംബർ 8 വൈകുന്നേരം അഞ്ചരക്കാണ് ആർബിഐ യോഗം ചേർന്നത്. ഇത് കഴിഞ്ഞ് രണ്ടര മണിക്കൂറിന് ശേഷമാണ് നരേന്ദ്രമോദി നോട്ട് നിരോധിക്കുന്നതായി പ്രഖ്യാപിച്ചത്. കള്ളപ്പണത്തിൽ ഭൂരിപക്ഷവും റിയൽ എസ്റ്റേറ്റ് മേഖലയിലും സ്വർണരൂപത്തിലുമാണ്. നോട്ടുനിരോധനം വഴി കള്ളപ്പണം തടയാൻ സാധിക്കില്ലെന്നും ആർ ബി ഐ മോദി സർക്കാരിനെ അറിയിച്ചിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *