നോട്ടുനിരോധനത്തിലെ ബിജെപി അഴിമതി: വാർത്ത മുക്കി ദേശീയ മാധ്യമങ്ങൾ, ഒളിക്യാമറ ദൃശ്യങ്ങൾ പ്ലേ ചെയ്യാൻ തുടങ്ങിയതോടെ ലൈവ് നിർത്തിവെച്ച് എൻ ഡി ടി വിയും

  • 172
    Shares

നോട്ടുനിരോധനത്തിന് പിന്നിൽ ബിജെപി വൻ അഴിമതി നടത്തിയതിന്റെ തെളിവുകളായി കോൺഗ്രസ് പുറത്തുവിട്ട ഒളിക്യാമറാ ദൃശ്യങ്ങൾ ടെലകാസ്റ്റ് ചെയ്യാതെ ദേശീയ മാധ്യമങ്ങളുടെ ഒളിച്ചുകളി. നോട്ടുനിരോധനത്തിന് മുമ്പ് വിദേശത്ത് നിന്ന് മൂന്ന് സിരീസിൽ പ്രിന്റ് ചെയ്ത ഒരു ലക്ഷം കോടിയുടെ വ്യാജ നോട്ട് എത്തിച്ചെന്നാണ് കോൺഗ്രസ് ആരോപിച്ചത്. ഇതിന്റെ തെളിവായി സ്റ്റിംഗ് ഓപറേഷൻ ദൃശ്യങ്ങളും കോൺഗ്രസ് പുറത്തുവിട്ടിരുന്നു.

കപിൽ സിബൽ വാർത്താ സമ്മേളനം വിളിച്ചാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. എന്നാൽ സിബലിന്റെ വാർത്താ സമ്മേളനം ലൈവ് ചെയ്തുകൊണ്ടിരുന്ന ചാനലുകൾ ഒളി ക്യാമറാ ദൃശ്യങ്ങൾ പ്ലേ ചെയ്യാൻ തുടങ്ങിയത് ടെലകാസ്‌റ്് ചെയ്യാതെ ഒളിച്ചുകളിക്കുകയായിരുന്നു. എൻ ഡി ടി വിയും ഒളിക്യാമറാ ദൃശ്യങ്ങൾ പുറത്തുവിടാൻ തുടങ്ങിയതോടെ വാർത്ത അവിടെ അവസാനിപ്പിച്ച് മറ്റൊരു വാർത്തയിലേക്ക്് കടക്കുകയും ചെയ്തു.

മോദി സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന വാർത്തകളിൽ നിന്ന് അകലം പാലിക്കുന്ന മാധ്യമങ്ങളെ കപിൽ സിബൽ വിമർശിക്കുകയും ചെയ്തിരുന്നു. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ് നോട്ടുനിരോധനത്തിന് പുറകിൽ നടന്നതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.

കാബിനറ്റ് സെക്രട്ടറിയേറ്റിലെ ഫീൽഡ് അസിസ്റ്റന്റ് രാഹുൽ രാത്തറേക്കറാണ് വീഡിയോയിൽ ഇടപാടുകൾ വെളിപ്പെടുത്തുന്നത്. അമിത്ഷായുടെ അറിവോടെയാണ് അഴിമതി നടന്നതെന്ന് രാഹുൽ പറയുന്നു. വ്യത്യസ്ത ഡിപാർട്‌മെന്റുകളിലുള്ള 26 പേരെയാണ് ഇതിനായി റിക്രൂട്ട് ചെയ്തതെന്നും രാഹുൽ രാത്തേറക്കർ പറയുന്നു. പുതിയ കറൻസിയിലുള്ള ഊർജിത് പട്ടേലിന്റെ ഒപ്പ് ആറ് മാസം മുൻപ് പ്രിന്റ് ചെയ്യപ്പെട്ടതാണ്. വ്യാജ നോട്ടിനെ കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിന് അറിവുണ്ടായിരുന്നെന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *