സഖ്യമുണ്ടാക്കാൻ ബിജെപി കോടികൾ വാഗ്ദാനം ചെയ്തു; അമിത് ഷാ കൂടിക്കാഴ്ചക്ക് ശ്രമിച്ചു: ദേവഗൗഡ

  • 15
    Shares

2018 കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സഖ്യമുണ്ടാക്കാൻ ബിജെപി നേതാക്കൾ എച്ച് ഡി കുമാരസ്വാമിക്ക് കോടികൾ വാഗ്ദാനം ചെയ്തതായി എച്ച് ഡി ദേവഗൗഡ. തെരഞ്ഞെടുപ്പിന് മുന്നോടിയായി കുമാരസ്വാമിയോട് മുംബൈയിലെത്താൻ ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് ചെലവിന്റെ തുകയും അതുകൂടാതെ വലിയൊരു തുകയും അവർ വാഗ്ദാനം ചെയ്തു. എന്നാൽ എന്റെ നിർദേശപ്രകാരം ബിജെപിയുമായി യാതൊരു ബന്ധത്തിനുമില്ലെന്ന് കുമാരസ്വാമി തീരുമാനമെടുത്തു. അച്ഛന്റെ താത്പര്യത്തിനും ജനങ്ങളുടെ താത്പര്യത്തിനും വിരുദ്ധമായി പ്രവർത്തിക്കില്ലെന്ന് കുമാരസ്വാമി ബിജെപി നേതാക്കളെ അറിയിക്കുകയായിരുന്നുവെന്ന് ദേവഗൗഡ പറഞ്ഞു.

അമിത് ഷാ താനുമായി കൂടിക്കാഴ്ചക്ക് ശ്രമിച്ചു. എന്നാൽ താത്പര്യമില്ലെന്ന് പറഞ്ഞ് അതൊഴിവാക്കുകയായിരുന്നു. കുമാരസ്വാമിയുമായി ചേർന്ന് സർക്കാരുണ്ടാക്കാൻ സാധിക്കാത്തതിന്റെ പകയാണ് ഇപ്പോൾ നടക്കുന്ന റെയ്ഡിന് പിന്നിലെന്നും ദേവഗൗഡ ആരോപിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *