104 വർഷങ്ങൾക്ക് മുമ്പ് കാണാതായ വിഗ്രഹം മുൻ പൂജാരിയുടെ വീട്ടിൽ നിന്നും കണ്ടെത്തി

Loading...

തമിഴ്‌നാട്ടിലെ മധുരയ്ക്ക് സമീപത്തുള്ള അമ്പലത്തിൽ നിന്ന് 104 വർഷങ്ങൾക്ക് മുമ്പ് കാണാതായ അപൂർവ വിഗ്രഹം മുൻ പൂജാരിയുടെ വീട്ടിലെ ചുമരിനുള്ളിൽ നിന്ന് കണ്ടെത്തി. 700 വർഷം പഴക്കമുള്ള വിഗ്രഹമാണ് കണ്ടെത്തിയത്.

മധുര മേലൂർ നാഗയ്ക്കടൈ തെരുവിൽ സ്ഥിതി ചെയ്യുന്ന അമ്പലത്തിലെ വിഗ്രഹമാണ് 104 വർഷങ്ങൾക്ക് ശേഷം തിരികെ ലഭിച്ചത്. 800 വർഷം പഴക്കമുണ്ടെന്ന് കരുതുന്ന ക്ഷേത്രമാണിത്. 1915ൽ അന്നത്തെ പൂജാരിയായിരുന്ന കന്ദസ്വാമിയാണ് വിഗ്രഹം മോഷ്ടിച്ചത്. തുടർന്ന് സ്വന്തം വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.

വീട്ടിലെ ചുമരിൽ ദ്വാരമുണ്ടാക്കി കന്ദസ്വാമി വിഗ്രഹം ഇവിടെ സൂക്ഷിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. കന്ദസ്വാമിയുടെ പേരമകനാണ് വിഗ്രഹം തന്റെ വീട്ടിലുള്ളതായി ക്ഷേത്രത്തിൽ അറിയിച്ചത്. തുടർന്ന് ഉടമസ്ഥനിൽ നിന്ന് അനുമതി വാങ്ങി വീടിന്റെ ഭിത്തി തകർക്കുകയും വിഗ്രഹം വീണ്ടെടുക്കുകയുമായിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *