ബീഫ് കടത്താരോപിച്ച് ഡയറി ഫാം അടിച്ചു തകർത്തു, ഉടമയെ മർദിച്ചു; മൂന്ന് പശു പ്രേമി ഗുണ്ടകൾ അറസ്റ്റിൽ

ചത്തിസ്ഗഢിലെ റായ്പൂരിൽ ബീഫ് കടത്താരോപിച്ച് മുസ്ലിം യുവാവിന്റെ ഉടമസ്ഥതയിലുള്ള ഡയറി ഫാം അടിച്ചു തകർത്തു. യുവാവിനെ പശു പ്രേമി ഗുണ്ടകൾ ക്രൂരമായി മർദിക്കുകയും ചെയ്തു. ആക്രമണം നടത്തിയവർക്ക് നേരെ കേസെടുക്കാതെ മുസ്ലിം യുവാവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സംഘപരിവാറിന്റെ ബജ്‌റംഗ് ദൾ ക്രിമിനലുകൾ പോലീസ് സ്‌റ്റേഷൻ ഉപരോധിക്കുകയും ചെയ്തു.

പശു പ്രേമികളെന്ന പേരിൽ ഡയറി ഫാമിലേക്ക് കുറച്ചു പേർ എത്തുകയും ഉടമ ഉസ്മാൻ ഖുറേഷിയെ കയ്യേറ്റം ചെയ്യുകയുമായിരുന്നു. തുടർന്ന് സ്ഥാപനം അടിച്ചു തകർക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഖുറേഷിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സംഘപരിവാറിന്റെ ക്രിമിനലുകൾ പോലീസ് സ്‌റ്റേഷൻ ഉപരോധിച്ചത്. എന്നാൽ പോലീസ് മൂന്ന് പശു പ്രേമി ഗുണ്ടകൾക്കെതിരെ കേസെടുക്കുകയായിരുന്നു. അങ്കിത് ദ്വിവേദി, അമർജിത് സിംഗ്, സുബാൻകർ എന്നീ ഗുണ്ടകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *