ഡികെ ശിവകുമാറിന്റെ അറസ്റ്റ്: കർണാടകയിൽ വ്യാപക പ്രതിഷേധം, കോൺഗ്രസിന് പിന്തുണയുമായി ജെഡിഎസും

കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിനെ അറസ്റ്റ് ചെയ്തതിൽ കർണാടകയിൽ വ്യാപക പ്രതിഷേധം. കോൺഗ്രസ് നടത്തുന്ന പ്രതിഷേധത്തിന് പിന്തുണയുമായി ജെഡിഎസും രംഗത്തുവന്നിട്ടുണ്ട്. വൊക്കലിഗ സമുദായ സംഘടനകളും ഇന്ന് പ്രതിഷേധ പരിപാടികളുമായി തെരുവിലിറങ്ങുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്

ഇന്നലെ രാത്രി കോൺഗ്രസ് പ്രവർത്തകർ ബംഗളൂരു, മൈസൂരു പാതയടക്കം ഉപരോധിച്ചു. കർണാടക ആർ ടി സി ബസുകൾക്ക് നേരെ കല്ലെറിഞ്ഞു. തന്റെ അറസ്റ്റിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണെന്ന് ഡികെ ശിവകുമാർ പ്രതികരിച്ചിരുന്നു.

കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. നിയമപരമായും രാഷ്ട്രീയപരമായും പോരാട്ടം നയിച്ച് തിരിച്ചുവരുമെന്നും രാജ്യത്തിന്റെ നിയമവ്യവസ്ഥയിൽ പൂർണവിശ്വാസമുണ്ടെന്നും ഡി കെ ശിവകുമാർ ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *