കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ അറസ്റ്റ് ചെയ്തു; വാഹനം കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു, പ്രദേശത്ത് സംഘർഷാവസ്ഥ

കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. നാല് ദിവസമായി ഇ ഡി അദ്ദേഹത്തെ ചോദ്യം ചെയ്തുവരികയായിരുന്നു

അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് ഡി കെ ശിവകുമാർ സമർപ്പിച്ച ഹർജി കർണാടക ഹൈക്കോടതി തള്ളിയിരുന്നു. തുടർന്ന് ഇദ്ദേഹത്തെ ന്യൂഡൽഹിയിലേക്ക് ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഡി കെ ശിവകുമാറിനെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന വാഹനം കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *