ഡി കെ ശിവകുമാറിന്റെ കസ്റ്റഡി കാലാവധി നീട്ടി; ആരോഗ്യം ശ്രദ്ധിക്കണമെന്ന് കോടതി
കള്ളപ്പണ കേസിൽ എൻഫോഴ്മെന്റ് കസ്റ്റഡിയിലുള്ള കർണാടകയിലെ കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്റെ കസ്റ്റഡി കാലാവധി നീട്ടി. അടുത്ത ചൊവ്വാഴ്ച വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയത്.
കേസിൽ ശിവകുമാറിൽ നിന്ന് കൂടുതൽ വിവരങ്ങൾ തേടാനുണ്ടെന്ന് എൻഫോഴ്മെന്റ് കോടതിയിൽ പറയുകയായിരുന്നു. ഇത് കോടതി അംഗീകരിച്ചു. എന്നാൽ ശിവകുമാറിന്റെ ആരോഗ്യസ്ഥിതിയിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.