തമിഴ്‌നാട്ടിൽ സിപിഎമ്മും ഡിഎംകെയും ഒരുമിച്ച് നിൽക്കും; ചെന്നൈയിൽ യെച്ചൂരി-സ്റ്റാലിൻ കൂടിക്കാഴ്ച

  • 37
    Shares

വരുന്ന തെരഞ്ഞെടുപ്പുകളിൽ തമിഴ്‌നാട്ടിൽ ഒരുമിച്ച് മത്സരിക്കാൻ സിപിഎമ്മും ഡിഎംകെയും തമ്മിൽ ധാരണയായി. ചെന്നൈയിൽ ഡിഎംകെ അധ്യക്ഷൻ സ്റ്റാലിന്റെ വസതിയിൽ വെച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സ്റ്റാലിനും തമ്മിൽ കൂടിക്കാഴ്ച നടത്തി. രണ്ട് പാർട്ടികളും തെരഞ്ഞെടുപ്പുകളിൽ ഒരുമിച്ച് നിന്ന് മത്സരിക്കുമെന്ന് കൂടിക്കാഴ്ചക്ക് ശേഷം യെച്ചൂരി വ്യക്തമാക്കി.

രാജ്യത്തെ ജനങ്ങളുടെ ഐക്യത്തിനും നീതിക്കും ഒത്തൊരുമക്കും രാജ്യത്തിന്റെ ഭരണഘടനാ സ്ഥാപനങ്ങളുടെ രക്ഷക്കും വേണ്ടി ഒന്നിച്ച് നിൽക്കുമെന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം. ബിജെപിക്കെതിരായ മഹാസഖ്യത്തിൽ ഡിഎംകെ മുന്നിൽ നിർത്തുകയെന്ന തന്ത്രമാണ് സിപിഎം പയറ്റുന്നത്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും രാജ്യത്ത് ബിജെപിക്കെതിരായ വിവിധ സഖ്യങ്ങൾ രൂപപ്പെടുന്നത് ശുഭപ്രതീക്ഷയോടെയാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *