കരുണാനിധിക്ക് ഭാരതരത്‌ന നൽകി ആദരിക്കണമെന്ന് ഡിഎംകെ

  • 15
    Shares

അന്തരിച്ച തമിഴ്‌നാട് മുൻമുഖ്യമന്ത്രി എം കരുണാനിധിക്ക് ഭാരതരത്‌ന നൽകി ആദരിക്കണമെന്ന് ഡിഎംകെ. രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ സ്ഥാനം നേടിയ കരുണാനിധിയുടെ രാഷ്ട്രീയ നിലപാടുകൾക്കുള്ള അംഗികാരമായിരിക്കും ഭാരതരത്‌നയെന്നും ഡിഎംകെ പറഞ്ഞു. രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയാണ് ഭാരതരത്‌ന.

രാജ്യസഭയിലാണ് ഡിഎംകെ ഈ ആവശ്യമുന്നയിച്ചത്. ശൂന്യവേളയിൽ തിരുച്ചി ശിവയാണ് വിഷയം അവതരിപ്പിച്ചത്. ദ്രാവിഡ രാഷ്ട്രീയത്തിലെ അതികായനായ കരുണാനിധി രാജ്യത്തേറ്റവും ആരാധ്യനായ നേതാവായിരുന്നുവെന്ന് തിരുച്ചി ശിവ വിശേഷിപ്പിച്ചു. 94 വർഷമാണ് അദ്ദേഹം ജീവിച്ചത്. അതിൽ 80 വർഷവും പൊതുപ്രവർത്തകനായിരുന്നുവെന്നും ശിവ പറഞ്ഞു

മികച്ച പ്രഭാഷകനായിരുന്നു കരുണാനിധി. ചിന്തകനും നടനും അതിലുപരി നല്ലൊരു മനുഷ്യസ്‌നേഹിയുമായിരുന്നു. 80 ചലചിത്രങ്ങൾക്ക് അദ്ദേഹം തിരക്കഥയെഴുതിയിട്ടുണ്ട്. പകരം വെക്കാനില്ലാത്ത നേതാവാണ് അദ്ദേഹം. മരണാനന്തര ബഹുമതിയായി ഭാരതരത്‌ന നൽകി കരുണാനിധിയെ ആദരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയാണെന്നും തിരുച്ചി ശിവ പറഞ്ഞു.

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *