ഡിഎംകെ പിടിച്ചടക്കാനൊരുങ്ങി അഴഗിരി; മുന്നറിയിപ്പായി റാലി

  • 7
    Shares

ചെന്നൈ: കരുണാനിധിയുടെ മരണത്തോടെ ഡിഎംകെ പിടിച്ചെടുക്കാനൊരുങ്ങി എംകെ അഴഗിരി. പാർട്ടിയിലെ മക്കൾപോരിന്റെ ഫലമായി 2014ൽ ഡിഎംകെയിൽ നിന്ന് അഴഗിരിയെ പുറത്താക്കിയിരുന്നു. പാർട്ടിയിലെ അവസാന വാക്കായിരുന്ന കരുണാനിധി തന്റെ മറ്റൊരു മകനായ എംകെ സ്റ്റാലിനിലാണ് വിശ്വാസമർപ്പിച്ചത്. ഇതോടയാണ് അഴഗിരി പാർട്ടിയിൽ നിന്ന് പുറത്തായത്. കരുണാനിധിയുടുെ മരണത്തോടെ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് മധുര കേന്ദ്രമായി പ്രവർത്തിക്കുന്ന അഴഗിരി

തന്റെ രാഷ്ട്രീയ ശക്തി തെളിയിക്കുന്നതിനായി സെപ്റ്റംബർ 5ന് അഴഗിരി റാലി സംഘടിപ്പിച്ചിട്ടുണ്ട്. ഡിഎംകെക്കുള്ള മുന്നറിയിപ്പായിരിക്കും തന്റെ റാലിയെന്ന് അഴഗിരി പറയുന്നു. റാലി കഴിയുമ്പോൾ പാർട്ടിയിലെ ചില നേതാക്കൾക്ക് കൂടി തന്റെ സംഘടനാ പാടവം ബോധ്യമാകും. കരുണാനിധി ജീവിച്ചിരിക്കെ പാർട്ടിയിലെ ഒരു പദവിയിലും താൻ ആഗ്രഹിച്ചിട്ടില്ല. അധ്യക്ഷനാകാൻ സ്റ്റാലിനായിരുന്നു തിടുക്കം. പിതാവിന്റെ ബന്ധുക്കളെല്ലാം തന്റെ പക്ഷത്താണ്. തമിഴ്‌നാട്ടുകാരും പിന്തുണക്കുന്നത് തന്നെയാണെന്നും അഴഗിരി പറയുന്നു

പാർട്ടിയിലേക്കുള്ള മടങ്ങിവരവിന് തടസ്സം നിൽക്കുന്നത് സ്റ്റാലിനാണെന്നും അഴഗിരി ആരോപിച്ചു. കരുണാനിധിയുടെ അഭാവത്തിൽ ഡിഎംകെയിൽ മക്കൾപോര് രൂക്ഷമാകുമെന്ന സൂചനകൾ നേരത്തെ തന്നെ ലഭിച്ചിരുന്നു. പാർട്ടിയെ നയിക്കാൻ ഏറ്റവും യോഗ്യൻ താനാണെന്ന് കരുണാനിധിയുടെ മരണത്തിന് തൊട്ടുപിന്നാലെ അഴഗിരി പറഞ്ഞത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ ഉദ്ദേശ്യം വ്യക്തമാക്കി അഴഗിരി റാലിക്കൊരുങ്ങുന്നത്.

പാർട്ടിയിലെ ചില നേതാക്കളുടെ പിന്തുണ അഴഗിരിക്കുണ്ടെന്നാണ് കരുതുന്നത്. അതേസമയം സ്റ്റാലിന് മുന്നിലുള്ളത് വലിയ വെല്ലുവിളിയാണ്. സെപ്റ്റംബർ 5ന് മൗനറാലിയാണ് അഴഗിരി നടത്തുമെന്ന് അറിയിച്ചിട്ടുള്ളത്. ഇതിന് ശേഷം നിർണായകമായ ചർച്ചകൾക്കും തുടക്കമാകുമെന്ന് ഡിഎംകെ വൃത്തങ്ങൾ പറയുന്നുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *