ഡിഎംകെ നേതൃസ്ഥാനം വഹിക്കാൻ യോഗ്യൻ താനാണെന്ന് എം കെ അഴഗിരി
കരുണാനിധിയുടെ മരണത്തിന് പിന്നാലെ നേതൃസ്ഥാനത്തിനായി ഡിഎംകെയിൽ കലാപമൊരുങ്ങുന്നു. ഡിഎംകെ നേതൃസ്ഥാനം വഹിക്കാൻ എം കെ സ്റ്റാലിനേക്കാൾ യോഗ്യൻ താനാണെ്ന് എം കെ അഴഗിരി പറഞ്ഞു. മറീന ബീച്ചിൽ കരുണാനിധിയുടെ അന്ത്യവിശ്രമ സ്ഥലം സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം. 2014ൽ അഴഗിരിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു