പൊള്ളാച്ചി പീഡനത്തെ ബിഗ് ബജറ്റ് സിനിമയോട് ഉപമിച്ചു, നയൻ താരയെ അധിക്ഷേപിച്ചു; രാധാ രവിയെ ഡി എം കെ സസ്‌പെൻഡ് ചെയ്തു

  • 14
    Shares

പൊള്ളാച്ചി പീഡനത്തെക്കുറിച്ചും നടി നയൻ താരയെ കുറിച്ചും മോശം പരാമർശം നടത്തിയ നടൻ രാധാരവിയെ ഡിഎംകെയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് രാധാരവിയെ സസ്‌പെൻഡ് ചെയ്തതായും എല്ലാ ചുമതലകളിൽ നിന്ന് ഒഴിവാക്കിയതായും ഡിഎംകെ ജനറൽ സെക്രട്ടറി കെ അൻപഴകൻ അറിയിച്ചു

നയൻ താര മുഖ്യവേഷത്തിലെത്തുന്ന കൊലൈയുതിർകാലം എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിംഗിനിടെയാണ് വിവാദ പരാമർശങ്ങൾ രാധാരവി നടത്തിയത്. നയൻ താരയെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കുന്നതിനെയാണ് രാധാരവി വിമർശിച്ചത്. സൂപ്പർ സ്റ്റാർ വിശേഷണങ്ങൾ എം ജി ആർ, ശിവാജി, രജനികാന്ത് പോലെയുള്ളവർക്കാണ്. നയൻ താര തമിഴിൽ യക്ഷിയായും തെലുങ്കിൽ സീതയായും അഭിനയിക്കുന്നു. മുമ്പ് കെ ആർ വിജയയെ പോലെയുള്ളവരായിരുന്നു സീതയായി അഭിനയിച്ചിരുന്നത്. ഇന്നിപ്പോ ആർക്കുവേണമെങ്കിലും സീതയായി അഭിനയിക്കാമെന്ന സ്ഥിതിയായി

പൊള്ളാച്ചി പീഡനക്കേസ് ബിഗ് ബജറ്റ് സിനിമ പോലെയാണ്. ചെറിയ സിനിമകളിൽ ഒരു ബലാത്സംഗമേ കാണു. എന്നാൽ പൊള്ളാച്ചിയിൽ ബ്ിഗ് ബജറ്റ് ചിത്രത്തെപ്പോലെ നിരവധി പീഡനങ്ങൾ കാണാമെന്നായിരുന്നു രാധാരവിയുടെ വാക്കുകൾNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *