റെയിൽവേ സ്റ്റേഷനിൽ നിന്ന് 1,100 കിലോ പട്ടിയിറച്ചി പിടിച്ചെടുത്തു; പാഴ്സൽ എടുക്കാൻ വന്നവർ ഓടിരക്ഷപ്പെട്ടു
ചെന്നൈ എഗ്മോർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 1,100 കിലോ പട്ടിയിറച്ചി പിടിച്ചെടുത്തു. ജോധ്പൂർ എക്സ്പ്രസ് ട്രെയിനിൽ നിന്നാണ് പട്ടിയിറച്ചി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തെർമോകോൾ ഐസ് പെട്ടികളിൽ സൂക്ഷിച്ച നിലയിലാണ് പട്ടിയിറച്ചി റെയിൽവേ പോലീസ് കണ്ടെടുത്തത്.
മാട്ടിറച്ചിയെന്നായിരുന്നു പോലീസിന്റെ ആദ്യ ധാരണ. തുടർന്ന് ഭക്ഷ്യവകുപ്പിനെ വിവരമറിയിച്ചു. ഇവർ വന്ന് പരിശോധിച്ചപ്പോഴാണ് പട്ടിയിറച്ചിയാണെന്ന് വ്യക്തമായത്. പാഴ്സൽ എടുക്കാൻ വന്ന ചിലരെ പോലീസ് ചോദ്യം ചെയ്യാൻ സമീപിക്കുന്നതിനിടെ ഇവർ ഓടി രക്ഷപ്പെട്ടു. ചെന്നൈയിൽ ചെറു ബിരിയാണി കടകളിലും തട്ടുകടകളിലേക്കും മറ്റും വിതരണം ചെയ്യാൻ കൊണ്ടുവന്നതാണ് ഇതെന്ന് സംശയിക്കുന്നു