ദോക് ലാമിൽ വൻ നിർമാണ പ്രവർത്തനങ്ങളുമായി ചൈന; അതിർത്തി സംഘർഷത്തിലേക്ക്

  • 8
    Shares

ഒരിടവേളക്ക് ശേഷം ഇന്ത്യ-ചൈന അതിർത്തിയിൽ വീണ്ടും സംഘർഷ സാധ്യത ഉടലെടുക്കുന്നു. തർക്ക പ്രദേശമായ ദോക് ലാമിൽ ചൈന വലിയ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതായാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം യു എസ് ഉദ്യോഗസ്ഥൻ ഇക്കാര്യം സ്ഥിരീകരിച്ച് പ്രസ്താവന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിർമാണങ്ങളുടെ പൂർണ രൂപം ലഭിക്കുന്നത്

മാർച്ച് 23 മുതൽ ചൈന മേഖലയിൽ നിർമാണ പ്രവർത്തനങ്ങൾ പുനാരംഭിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്. യാതുങ് ഫോർവേർഡ് മിലിട്ടറി ബേസിലേക്ക് 12 കിലോമീറ്റർ നീളത്തിൽ ദോക് ലാമിൽ നിന്ന് റോഡ് നിർമാണം പുരോഗമിക്കുകയാണ്. എട്ട് വലിയ വാഹനങ്ങളും അഞ്ച് താത്കാലിക ഷെഡ്ഡുകളും നിർമാണം നടക്കുന്ന സ്ഥലത്തുണ്ട്

സൈന്യത്തിനും തൊഴിലാളികൾക്കുമായി 90 ടെന്റുകളും 30 വാഹനങ്ങളും മേഖലയിൽ തമ്പടിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. നാഥുല ചുരവുമായി ബന്ധിപ്പിച്ചിട്ടുള്ള എസ് 204 എന്ന ഹൈവേയുമായി ബന്ധിപ്പിക്കാനാണ് പുതിയ റോഡ് നിർമാണം.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *