പൊള്ളാച്ചി റിസോർട്ടിൽ മയക്കുമരുന്ന് പാർട്ടി: 90 മലയാളി വിദ്യാർഥികൾ അടക്കം 159 പേർ പിടിയിൽ

പൊള്ളാച്ചി ആനമല സേതുമടയിൽ സ്വകാര്യ റിസോർട്ടിൽ നടന്ന മയക്കുമരുന്ന് പാർട്ടിക്കിടെ 159 വിദ്യാർഥികളെ പോലീസ് പിടികൂടി. ഇതിൽ 90 പേർ മലയാളി വിദ്യാർഥികളാണ്. വാട്‌സാപ്പ് കൂട്ടായ്മകളിലൂടെ സന്ദേശം പ്രചരിപ്പിച്ചാണ് വിദ്യാർഥികൾ റിസോർട്ടിൽ ഒത്തുകൂടിയത്.

വിദ്യാർഥികൾക്ക് പുറമെ റിസോർട്ട് ഉടമ ഗണേശൻ, ജോലിക്കാർ എന്നിവരും പോലീസ് പിടിയിലായിട്ടുണ്ട്. പാർട്ടി ഏർപ്പാട് ചെയ്ത ആളടക്കം പത്ത് പേർക്കെതിരെ കേസെടുത്തു. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് വിദ്യാർഥികൾ വിവിധ വാഹനങ്ങളിലായി റിസോർട്ടിൽ എത്തിയത്.

ഹെറോയ്ൻ, കൊക്കൈയ്ൻ, കഞ്ചാവ് തുടങ്ങിയ മാരക ലഹരി വസ്തുക്കളും പാർട്ടിയിൽ ആഘോഷത്തിനായി ഉണ്ടായിരുന്നു. ഇടയ്ക്ക് വിദ്യാർഥികൾ പരസ്പരം വഴക്കിടുകയും സമീപവാസികളായ നാട്ടുകാർ പോലീസിനെ വിളിക്കുകയുമായിരുന്നു. കോയമ്പത്തൂരിൽ പഠിക്കുന്ന മലയാളി വിദ്യാർഥികളാണ് കൂടുതലും പിടിയിലായത്.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *