കോൺഗ്രസ് അധികാരത്തിലെത്തി; പതിനഞ്ച് വർഷത്തിന് ശേഷം ഷൂ ധരിച്ച് ദുർഗലാൽ കിരാഡ്

Loading...
  • 68
    Shares

കോൺഗ്രസ് അധികാരത്തിലെത്താത്തെ ഷൂ ധരിക്കില്ലെന്നത് ദുർഗലാൽ കിരാഡിന്റെ വെറും പ്രതിജ്ഞ ആയിരുന്നില്ല. 2003ൽ താനെടുത്ത പ്രതിജ്ഞ നീണ്ട പതിനഞ്ച് വർഷമാണ് അദ്ദേഹം പരിപാലിച്ചത്. പതിനഞ്ച് വർഷത്തിന് ശേഷം കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നതോടെ കിരാഡ് ഷൂ ധരിച്ചു. അതും മുഖ്യമന്ത്രിയുടെയും മുതിർന്ന നേതാക്കളുടെയും മുന്നിൽ നിന്നുതന്നെ. മധ്യപ്രദേശിൽ നിന്നാണ് കോൺഗ്രസുകാരന്റെ വേറിട്ട പ്രതിജ്ഞ

2003ൽ 230 അംഗ സഭയിൽ കോൺഗ്രസ് വെറും 38 സീറ്റിലേക്ക് ഒതുങ്ങിയതോടെയാണ് കോൺഗ്രസിന്റെ സജീവ പ്രവർത്തകനായ ദുർഗലാൽ കിരാഡ് ഷൂ ധരിക്കുന്നുവെങ്കിൽ ഇനി കോൺഗ്രസ് അധികാരത്തിൽ കയറിയിട്ട് എന്ന പ്രതിജ്ഞ എടുത്തത്. പതിനഞ്ച് വർഷമാണ് ഇതിനായി അദ്ദേഹം കാത്തിരുന്നത്. കോൺഗ്രസ് അധികാരത്തിൽ എത്തിയതോടെ മുഖ്യമന്ത്രി കമൽനാഥിന്റെ വസതിയിലെത്തി കിരാഡ് ഷൂ ധരിക്കുകയും ചെയ്തു. കമൽനാഥ് ഇതുസംബന്ധിച്ച ചിത്രം ട്വീറ്റ് ചെയ്തിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *