ഹിമാലയം മേഖലയിൽ അതിശക്തമായ ഭൂകമ്പത്തിന് സാധ്യതയുള്ളതായി പഠന റിപ്പോർട്ട്

  • 15
    Shares

ഹിമാലയം മേഖലയിൽ അതിശക്തമായ ഭൂകമ്പത്തിന് സാധ്യതയുള്ളതായി പഠന റിപ്പോർട്ട്. 8.5 തീവ്രതയുള്ള ഭൂകമ്പത്തിന് സാധ്യതയുള്ളതായാണ് ബംഗളൂരുവിലെ ജവഹർലാൽ നെഹ്‌റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ച് നടത്തിയ പഠനത്തിൽ പറയുന്നത്.

സി പി രാജന്ദ്രന്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. നേപ്പാളിലെ മോഹന ഖാല, അതിർത്തി പ്രദേശമായ ചോർഗാലിയെ മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു പഠനം നടന്നത്.

1315നും 1440നും ഇടയിലുള്ള കാലത്താണ് ഹിമാലയം ഉൾപ്പെടുന്ന മേഖലയിൽ അതിതീവ്ര ഭൂകമ്പം ഉണ്ടായിട്ടുള്ളത്. 600 കിലോമീറ്റർ വ്യാപ്തിയുള്ളതായിരുന്നു ഈ ഭൂകമ്പം. ഇത്തരമൊരു ഭൂകമ്പം കൂടി സമീപ ഭാവിയിൽ ഉണ്ടായേക്കാമെന്നാണ് ഗവേഷകർ പറയുന്നത്.


Nishikanth padoor

          

         

Leave a Reply

Your email address will not be published. Required fields are marked *