പത്ത് ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ തീരുമാനം
പത്ത് ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്താൻ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. ഭരണഘടന ഭേദഗതി ചെയ്താണ് സാമ്പത്തിക സംവരണം ഏർപ്പെടുത്തുന്നത്. ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന തീരുമാനത്തിനെതിരെ നിരവധി പേർ രംഗത്തുവന്നിട്ടുണ്ട്.
പുതിയ തീരുമാനത്തോടെ സവർണവിഭാഗത്തിനും സംവരണത്തിന് യോഗ്യത ലഭിക്കും. മുന്നോക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കാകും സംവരണയോഗ്യത. വാർഷിക വരുമാനം എട്ട് ലക്ഷത്തിൽ താഴെ വരുമാനമുള്ളവർക്കാണ് സംവരണത്തിന് അർഹതയുണ്ടാകുക. സർക്കാർ ജോലികളിൽ പത്ത് ശതമാനം സംവരണം നൽകും