പളനിസ്വാമി സർക്കാരിന് ആശ്വാസം; എംഎൽഎമാരെ അയോഗ്യരാക്കിയ നടപടി കോടതി ശരിവെച്ചു

Loading...
  • 10
    Shares

തമിഴ്‌നാട്ടിൽ പളനിസ്വാമി സർക്കാരിന് ആശ്വാസമായി ഹൈക്കോടതി വിധി. ടി ടി വി ദിനകരന്റെ ഭാഗത്തുള്ള പതിനെട്ട് എഐഡിഎംകെ എംഎൽഎമാരെ അയോഗ്യരാക്കിയ നടപടി മദ്രാസ് ഹൈക്കോടതി ശരിവെച്ചു.

പളനിസ്വാമിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് 2017 സെപ്റ്റംബർ 18ന് ഇവർ ഗവർണറെ സമീപിച്ചതിനെ തുടർന്നാണ് സ്പീക്കർ പതിനെട്ട് പേരെയും അയോഗ്യരാക്കിയത്. വിപ്പ് ലംഘിച്ചതിനെ തുടർന്നായിരുന്നു നടപടി. ഇതിനെതിരെ എംഎൽഎമാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കഴിഞ്ഞ ജൂണിൽ രണ്ട് ജഡ്ജിമാർ വ്യത്യസ്ത വിധി പുറപ്പെടുവിച്ചതോടെ മൂന്നാമതൊരു ജഡ്ജി കൂടി കേസ് പരിഗണിക്കുകയായിരുന്നു. ജസ്റ്റിസ് സത്യനാരായണനാണ് ഇന്ന് വിധി പറഞ്ഞത്. വിധി എംഎൽഎമാർക്ക് അനുകൂലമായി മാറിയിരുന്നുവെങ്കിൽ സർക്കാർ നിയമസഭയിൽ ന്യൂനപക്ഷമായി മാറിയേക്കാവുന്ന സ്ഥിതിയിലേക്ക് എത്തുമായിരുന്നു. വിധി വന്നതോടെ തമിഴ്‌നാട്ടിൽ ഉപതെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് നീങ്ങുകയാണ്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *