ക്രിക്കറ്റ് കളിയെ ചൊല്ലി തർക്കം; ഡൽഹിയിൽ മദ്രസാ വിദ്യാർഥിയെ തല്ലിക്കൊന്നു

  • 9
    Shares

ഡൽഹി മാളവ്യ നഗറിൽ മദ്രസാ വിദ്യാർഥിയെ ഒരു സംഘം ആൺകുട്ടികൾ ചേർന്ന് തല്ലിക്കൊന്നു. ക്രിക്കറ്റ് കളിക്കുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്നാണ് കുട്ടിയെ കൊലപ്പെടുത്തിയത്. ഹരിയാന സ്വദേശി മുഹമ്മദ് അസീം എന്ന എട്ടുവയസ്സുകാരനാണ് കൊല്ലപ്പെട്ടത്.

മദ്രസയിൽ പഠിക്കുന്ന കുട്ടികളും പ്രദേശത്തെ കുട്ടികളും തമ്മിൽ ക്രിക്കറ്റ് കളിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു. ഗുരുതരമായി പരുക്കേറ്റ അസീമിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അസീമിനെ കൊലപ്പെടുത്തിയ കുട്ടികളെ മദ്രസാ അധ്യാപകർ പിടികൂടിയെങ്കിലും പ്രദേശവാസികൾ സംഘമായി എത്തി മോചിപ്പിച്ചു കൊണ്ടുപോയി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *