വർഗീയ, വിദ്വേഷ പരാമർശം: യോഗിക്കും മായാവതിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്

  • 12
    Shares

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വിദ്വേഷ പരാമർശം നടത്തിയ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. യോഗിക്ക് പുറമെ ബി എസ് പി നേതാവ് മായാവതിക്ക് നേരെയും കമ്മീഷൻ നടപടി സ്വീകരിച്ചിട്ടുണ്ട്. യോഗിയെ മൂന്ന് ദിവസത്തേക്ക് പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കി

ചൊവ്വാഴ്ച രാവിലെ ആറ് മണി മുതൽ 72 മണിക്കൂർ നേരത്തേക്കാണ് വിലക്കുള്ളത്. മായാവതിക്ക് 48 മണിക്കൂർ നേരത്തേക്കാണ് വിലക്ക്. സുപ്രീം കോടതിയുടെ രൂക്ഷ വിമർശനത്തിന് പിന്നാലെയാണ് ഇരുവരെയും വിലക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറായത്.

മുസ്ലിം ലീഗിനെ പച്ച വൈറസ് എന്ന് വിശേഷിപ്പിച്ചതും സൈന്യത്തെ മോദി സേന എന്ന് വിശേഷിപ്പിച്ചതുമാണ് യോഗിയ്‌ക്കെതിരെ നടപടിക്ക് കാരണം. മുസ്ലിം വോട്ടുകൾ ഭിന്നിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ട്. മുസ്ലീങ്ങളുടെ വോട്ടുകൾ ഭിന്നിക്കരുതെന്ന് പ്രസംഗിച്ചതിനാണ് മായാവതിക്ക് വിലക്കേർപ്പെടുത്തിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *