കൂടുതൽ വി.വി.പാറ്റ് യന്ത്രങ്ങൾ കരുതണം; കേടാകാൻ സാധ്യതയുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

  • 7
    Shares

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ വി.വി.പാറ്റ് യന്ത്രങ്ങൾ കേടുവരാൻ സാധ്യതയുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. അതിനാൽ 10 ശതമാനം യന്ത്രങ്ങൾ അധികരം കരുതണം. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വോട്ടിംഗ് യന്ത്രങ്ങൾ നിരവധി സ്ഥലങ്ങളിൽ കേടായിരുന്നു. ഇത് കണക്കിലെടുത്താണ് കമ്മീഷന്റെ നിർദേശം.

മാനുഷികമായ ഇടപെൽ മൂലം വോട്ടിംഗ് യന്ത്രങ്ങൾ കേടാവുന്നുവെന്നാണ് കമ്മീഷൻ പറയുന്നത്. എന്നാൽ മികച്ച പരിശീലനത്തിലൂടെ വി.വി.പാറ്റ് തകരാറിലാകുന്നത് രണ്ട് ശതമാനം വരെ കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്. എങ്കിലും എട്ട് ശതമാനത്തോളം വിവിപാറ്റ് യന്ത്രങ്ങൾ തകരാറിലാകുകയാണെന്നും തെരഞ്ഞെടുപ്പ് പാനൽ പുറത്തുവിട്ട നോട്ടീസിൽ പറയുന്നു.

നേരത്തെ ഓർഡർ ചെയ്ത 16.15 ലക്ഷത്തെ കൂടാതെ ജൂൺ 20ന് 1.3 ലക്ഷം വി.വി പാറ്റുകൾക്ക് കൂടി തെരഞ്ഞെടുപ്പ് കമ്മീഷൻ ഓർഡർ നൽകിയിട്ടുണ്ട്. ആകെ 1.74 ലക്ഷം വി.വി.പാറ്റുകൾക്കാണ് കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നത്. ഒക്ടോബർ 30ന് മുമ്പായി ഇത് എത്തിക്കാനാണ് ഉത്തരവിൽ പറയുന്നത്. 250.16 കോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്

ADVT ASHNAD


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *