ഭീഷണി പ്രസംഗം: മനേകാ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രസംഗത്തിനിടെ മുസ്ലിം വിഭാഗങ്ങളെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കേന്ദ്രമന്ത്രി മനേകാ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കിൽ തൊഴിൽ കിട്ടില്ലെന്ന പരാമർശത്തിലാണ് താക്കീത്. സുൽത്താപൂരിലെ സർക്കോദ ഗ്രാമത്തിൽ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു വിവാദ പരാമർശം

ഇത്തരം പരാമർശം ആവർത്തിക്കരുതെന്ന് കമ്മീഷൻ മനേകാ ഗാന്ധിക്ക് താക്കീത് നൽകി. പിലിബത്ത് മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന മനേക ഇത്തവണ സുൽത്താൻപൂരിൽ നിന്നാണ് ജനവിധി തേടുന്നത്. പിലിബത്തിൽ വരുൺ ഗാന്ധിയാണ് മത്സരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *