രാജ്യത്താകെ 90 കോടി വോട്ടർമാർ; പുതിയ വോട്ടർമാർക്ക് ടോൾ ഫ്രീ നമ്പർ, പരാതി അറിയിക്കാൻ മൊബൈൽ ആപ്പ്

Loading...
  • 18
    Shares

പൊതുതെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഏപ്രിൽ 11ന് ഒന്നാം ഘട്ടം ആരംഭിച്ച് മെയ് 23ന് ഫലപ്രഖ്യാപനം വരുന്നതു പോലെയാണ് തെരഞ്ഞെടുപ്പ് ക്രമീകരിച്ചിരിക്കുന്നത്.

രാജ്യത്താകെ 90 കോടി വോട്ടർമാരാണുള്ളതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ അറിയിച്ചു. ഇതിൽ 8.4 കോടി പേർ പുതിയ വോട്ടർമാരാണ്. പുതിയ വോട്ടർമാർക്കായി 1950 എന്ന ടോൾ ഫ്രീ നമ്പറും തെരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയിട്ടുണ്ട്.

വോട്ട് ചെയ്യാനായി ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്. വോട്ടിംഗ് യന്ത്രത്തിൽ സ്ഥാനാർഥികളുടെ ചിത്രം പതിച്ചിട്ടുണ്ടാകും. രാജ്യത്താകെ പത്ത് ലക്ഷം പോളിംഗ് ബൂത്തുകളാണ് ക്രമീകരിക്കുക. വോട്ടർമാർക്ക് പരാതി അറിയിക്കാനായി മൊബൈൽ ആപ്പും ഏർപ്പെടുത്തിയിട്ടുണ്ട്.

ക്രിമിനൽ കേസുകളുള്ള സ്ഥാനാർഥികൾക്ക് പ്രത്യേക മാനദണ്ഡം ഏർപ്പെടുത്തും. കേസ് വിവരങ്ങൾ പത്രപരസ്യം നൽകി കമ്മീഷനെ അറിയിക്കണം. ഉച്ചഭാഷിണി ഉപയോഗത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വോട്ടിംഗ് യന്ത്രങ്ങൾ കൊണ്ടുപോകുമ്പോൾ ജി പി എസ് നിരീക്ഷണം ഏർപ്പെടുത്തും. എല്ലാ സ്ഥലത്തും വിവിപാറ്റ് സൗകര്യം ഏർപ്പെടുത്തും.

സുതാര്യമായ തെരഞ്ഞെടുപ്പിന് മാധ്യമങ്ങൾ സഹായിക്കണമെന്നും സുനിൽ അറോറ അഭ്യർഥിച്ചു. പെയ് ന്യൂസുകൾ നൽകാൻ പാടില്ല. സമൂഹ മാധ്യമങ്ങൾ വഴിയുള്ള പ്രചാരണവും തെരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെടും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *