ഓരോ ഘട്ടങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾ, എത്ര സീറ്റുകൾ; എല്ലാമറിയാം

  • 16
    Shares

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തീയതികൾ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ പ്രഖ്യാപിച്ചു. ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. ഏപ്രിൽ 11ന് ആദ്യ ഘട്ടം നടക്കും. മെയ് 23നാണ് വോട്ടെണ്ണൽ. കേരളത്തിൽ ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് പൂർത്തിയാകുക. ഏപ്രിൽ 23ന് മൂന്നാം ഘട്ടത്തിലാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് നടക്കുക

ഏപ്രിൽ 18ന് രണ്ടാംഘട്ടവും ഏപ്രിൽ 23ന് മൂന്നാം ഘട്ടവും ഏപ്രിൽ 29ന് നാലാം ഘട്ടവും നടക്കും. മെയ് ആറിന് അഞ്ചാം ഘട്ട വോട്ടെടുപ്പ്. മെയ് 19നാണ് ഏഴാം ഘട്ടം. നാല് ദിവസങ്ങൾക്ക് ശേഷം മെയ് 23ന് ഫലപ്രഖ്യാപനവും വരും. തീയതി പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം ഇന്ന് മുതൽ നിലവിൽ വരും.

ഒന്നാം ഘട്ടം(ഏപ്രിൽ 11) 20 സംസ്ഥാനം 91 സീറ്റ്

ആന്ധ്ര(25), അരുണാചൽ പ്രദേശ്(2), അസം(5), ബീഹാർ(4), ഛത്തിസ്ഗഢ്(1), ജമ്മു കാശ്മീർ(2), മഹാരാഷ്ട്ര(7), മണിപ്പൂർ(1), മേഘാലയ(2), മിസോറാം(1), നാഗാലാൻഡ്(1), ഒഡീഷ(4), സിക്കിം(1), തെലങ്കാന(17), ത്രിപുര(1), ഉത്തരാഖണ്ഡ്(5), പശ്ചിമ ബംഗാൾ(2), ആൻഡമാൻ നിക്കോബാർ(1), ലക്ഷദ്വീപ് (1)

രണ്ടാം ഘട്ടം-ഏപ്രിൽ 18(13 സംസ്ഥാനം, 97 സീറ്റുകൾ)

അസം(5), ബീഹാർ(5), ഛത്തിസ്ഗഢ്(3), ജമ്മു കാശ്മീർ(2), കർണാടക(14), മഹാരാഷ്ട്ര (10), മണിപ്പൂർ(1), ഒഡീഷ(5), തമിൾനാട്(39), ത്രിപുര(1), ഉത്തർപ്രദേശ്(8), വെസ്റ്റ് ബംഗാൾ(3), പോണ്ടിച്ചേരി(1)

മൂന്നാം ഘട്ടം-ഏപ്രിൽ 23 (14 സംസ്ഥാനം 115 സീറ്റുകൾ)

അസം(4), ബീഹാർ(5), ഛത്തിസ്ഗഢ്(7), ഗുജറാത്ത്(26), ഗോവ(2), ജമ്മു കാശ്മീർ(1), കർണാടക(14), കേരള(20), മഹാരാഷ്ട്ര(14), ഒഡീഷ(6), യുപി(10), വെസ്റ്റ് ബംഗാൾ (5), നാഗാലാൻഡ് (1)

നാലാം ഘട്ടം-ഏപ്രിൽ 29( 9 സംസ്ഥാനം 71 സീറ്റുകൾ)

ബീഹാർ(5), ജമ്മു കാശ്മീർ(1), ജാർഖണ്ഡ്(3), മധ്യപ്രദേശ്(6), മഹാരാഷ്ട്ര(17), ഒഡീഷ(6), രാജസ്ഥാൻ(13), യുപി(13), വെസ്റ്റ് ബംഗാൾ(8)

അഞ്ചാം ഘട്ടം- മെയ് 6( 51 സീറ്റുകൾ 7 സംസ്ഥാനം)

ബീഹാർ(5), ജമ്മു കാശ്മീർ(2), ജാർഖണ്ഡ്(4), മധ്യപ്രദേശ്(7), രാജസ്ഥാൻ (12), യുപി(14), വെസ്റ്റ് ബംഗാൾ(7)

ആറം ഘട്ടം മെയ് 12( 59 സീറ്റുകൾ 7 സംസ്ഥാനം)

ബീഹാർ(8), ഹരിയാന(10), ജാർഖണ്ഡ്(4), മധ്യപ്രദേശ്(8), യുപി(14), വെസ്റ്റ് ബംഗാൾ(8), ഡൽഹി(7)

ഏഴാം ഘട്ടം- മെയ് 19( 8 സംസ്ഥാനം 59 സീറ്റുകൾ)

ഛത്തിസ്ഗഢ്(8), ബീഹാർ(8), ജാർഖണ്ഡ്(3), മധ്യപ്രദേശ്(8), പഞ്ചാബ്(13), വെസ്റ്റ് ബംഗാൾ(9), ഛണ്ഡിഗഢ്(1), യുപി(13), ഹിമാചൽപ്രദേശ്(4)

മെയ് 23ന് വോട്ടെണ്ണൽNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *