രാജസ്ഥാനിൽ കോൺഗ്രസ് മുന്നിൽ, ഛത്തിസ്ഗഡിൽ ബിജെപിയും; ചങ്കിടിപ്പേറ്റി ഇഞ്ചോടിഞ്ച് പോരാട്ടം
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകൾ പുറത്തുവന്നു. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ രാജസ്ഥാനിൽ കോൺഗ്രസ് മുന്നിട്ട് നിൽക്കുകയാണ്. രാജസ്ഥാനിൽ 15 സീറ്റിൽ കോൺഗ്രസും ഏഴ് സീറ്റിൽ ബിജെപിയും മുന്നിട്ട് നിൽക്കുകയാണ്.
ഛത്തിസ്ഗഢിൽ ബിജെപി 10 സീറ്റിലും കോൺഗ്രസ് 5 സീറ്റിലും മുന്നിട്ട് നിൽക്കുകയാണ്. ജെസിസി(യു) ഒരു സീറ്റിലും മുന്നിട്ട് നിൽക്കുകയാണ്.
തെലങ്കാനയിൽ ഒരു സീറ്റിൽ കോൺഗ്രസും നാല് സീറ്റിൽ ടിആർഎസും മുന്നിട്ട് നൽക്കുകയാണ്. മധ്യപ്രദേശിലും ബിജെപിക്ക് അനുകൂലമാണ് ആദ്യ ഫലസൂചനകൾ. എട്ട് സീറ്റിൽ ബിജെപിയും നാല് സീറ്റിൽ കോൺഗ്രസും മുന്നിട്ട് നിൽക്കുകയാണ്