മധ്യപ്രദേശിൽ കോൺഗ്രസ് തിരിച്ചുകയറി, രാജസ്ഥാനിലും ഛത്തിസ്ഗഢിലും അധികാരത്തിലേക്ക്

  • 82
    Shares

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഫലസൂചനകൾ പുറത്തുവരുമ്പോൾ കോൺഗ്രസിന്റെ മുന്നേറ്റം. ഛത്തിസ്ഗഢിലും രാജസ്ഥാനിലും വ്യക്തമായ ഭൂരിപക്ഷത്തോടെ കോൺഗ്രസ് കുതിക്കുകയാണ്. വോട്ടെണ്ണലിന്റെ ആദ്യ ഒന്നര മണിക്കൂറിൽ മധ്യപ്രദേശിൽ ബിജെപി വ്യക്തമായ ഭൂരിപക്ഷം കാണിച്ചെങ്കിലും ഇപ്പോൾ കോൺഗ്രസ് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഫോട്ടോ ഫിനിഷിലേക്കാണ് മധ്യപ്രദേശിലെ ഫലസൂചനകൾ പോകുന്നത്.

മധ്യപ്രദേശിൽ ബിജെപി 101 സീറ്റിലും കോൺഗ്രസ് 100 സീറ്റിലും മുന്നിട്ട് നിൽക്കുന്നു. തുടക്കത്തിൽ 30ലധികം സീറ്റുകളുടെ ഭൂരിപക്ഷം ബിജെപിക്കുണ്ടായിരുന്നുവെങ്കിലും നിലവിൽ ഇത് ഒന്നായി കുറഞ്ഞു.

ഛത്തിസ്ഗഢിൽ 57 സീറ്റിൽ ലീഡ് ചെയ്ത് കോൺഗ്രസ് ഏകദേശം ഭരണം ഉറപ്പിച്ചു കഴിഞ്ഞു. ബിജെപി 23 സീറ്റുകളിലാണ് ഇവിടെ ലീഡ് ചെയ്യുന്നത്.

രാജസ്ഥാനിൽ കോൺഗ്രസ് 101 സീറ്റിൽ ലീഡ് ചെയ്യുമ്പോൾ 68 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുകയാണ്. 11 സ്വതന്ത്രർ അടക്കം 21 പേർ മറ്റ് സീറ്റുകളിലും ലീഡ് ചെയ്യുന്നു. രണ്ട് സീറ്റുകളിൽ സിപിഎം സ്ഥാനാർഥികളാണ് ലീഡ് ചെയ്യുന്നത്.

തെലങ്കാനയിൽ ടി ആർ എസ് ഭരണമുറപ്പിച്ചു കഴിഞ്ഞു. ടി ആർ എസ് 90 സീറ്റിൽ മുന്നിട്ട് നിൽക്കുമ്പോൾ കോൺഗ്രസ് 15 സീറ്റിൽ മുന്നിട്ട് നിൽക്കുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *