ഛത്തിസ്ഗഢിൽ അപ്രതീക്ഷിത കുതിച്ചുകയറ്റവുമായി കോൺഗ്രസ്, രാജസ്ഥാനിലും മുന്നിൽ; ബിജെപിക്ക് മധ്യപ്രദേശിൽ വ്യക്തമായ മുന്നേറ്റം

  • 21
    Shares

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ഛത്തിസ്ഗഢ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ് വ്യക്തമായ ഭൂരിപക്ഷവുമായി നീങ്ങുമ്പോൾ മധ്യപ്രദേശിൽ ബിജെപിയാണ് മുന്നിട്ട് നിൽക്കുന്നത്.

രാജസ്ഥാനിൽ 75 സീറ്റുകളിൽ മുന്നിട്ട് നിൽക്കുമ്പോൾ ബിജെപി 56 സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. ഛത്തിസ്ഗഢിലാണ് കോൺഗ്രസ് ഞെട്ടിക്കുന്ന കുതിപ്പ് നടത്തിയത്. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിൽ ഏറെ പിന്നിലായിരുന്ന കോൺഗ്രസ് നിലവിൽ 49 സീറ്റുകളിൽ മുന്നിട്ട് നിൽക്കുകയാണ്. ബിജെപിയാകട്ടെ ഇവിടെ 17 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. ഛത്തിസ്ഗഢിൽ കോൺഗ്രസ് ഏതാണ്ട് ഭരണമുറപ്പിക്കുകയാണ്

തെലങ്കാനയിൽ ടിആർഎസ് രണ്ടാമതും അധികാരമുറപ്പിച്ചിട്ടുണ്ട്. നിലവിൽ 61 സീറ്റുകളിൽ ടിആർഎസ് മുന്നിട്ട് നിൽക്കുമ്പോൾ കോൺഗ്രസ് 9 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. മിസോറാമിലും കോൺഗ്രസിന് തിരിച്ചടിയാണ്. എംഎൻഎഫ് 12 സീറ്റിലും കോൺഗ്രസ് 4 സീറ്റിലും മുന്നിട്ട് നിൽക്കുകയാണ്. മധ്യപ്രദേശിൽ ബിജെപിയാണ് മുന്നിൽ. 73 സീറ്റിൽ ബിജെപിയും കോൺഗ്രസ് 55 സീറ്റിലും മുന്നിട്ട് നൽകുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *