കാശ്മീർ വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഎം എംപിമാർ രാജ്യസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി

കാശ്മീർ വിഷയം രാജ്യസഭയിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. സിപിഎം എംപിമാരായ എളമരം കരീം, കെ കെ രാഗേഷ് എന്നിവരാണ് നോട്ടീസ് നൽകിയത്. ഒരാഴ്ചയായി കാശ്മീരിൽ സൈനിക വിന്യാസം കേന്ദ്രസർക്കാർ ശക്തമാക്കിയിരുന്നു. ഇന്നലെ രാത്രിയോടെ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും മുൻ മുഖ്യമന്ത്രിമാർ അടക്കമുള്ള നേതാക്കളെ വീട്ടുതടങ്കലിലാക്കുകയും ചെയ്തു

കാശ്മീരികളല്ലാത്തവരോട് സംസ്ഥാനം വിട്ടുപോകാൻ കേന്ദ്രം നിർദേശിച്ചിരുന്നു. മുമ്പെങ്ങും കാണാത്ത വിധത്തിലുള്ള നടപടികളാണ് ജനങ്ങളെ ആശങ്കയിലാഴ്ത്തി നടക്കുന്നത്. അമർനാഥ് തീർഥാടകരോടും കാശ്മീർ വിടാൻ ആവശ്യപ്പെട്ടിരുന്നു. ഇർഫാൻ പത്താൻ അടക്കം ജമ്മു കാശ്മീർ ക്രിക്കറ്റ് ടീമംഗങ്ങളും സംസ്ഥാനം വിടാൻ കേന്ദ്രം ഇന്നലെ നിർദേശിച്ചിരുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *