വിദേശരാജ്യങ്ങളുടെ അടക്കം 28 ഉപഗ്രഹങ്ങളുമായി പി.എസ്.എൽ.വി സി-45 വിജയകരമായി വിക്ഷേപിച്ചു

  • 5
    Shares

28 ഉപഗ്രഹങ്ങളുമായി പി.എസ്.എൽ.വി സി-45 വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യയുടെയും വിദേശരാജ്യങ്ങളുടെയും ഉപഗ്രങ്ങളുമായാണ് സി-45 വിക്ഷേപിച്ചത്. തിങ്കളാഴ്ച രാവിലെ 9.30ന് ശ്രീഹരിക്കോട്ട ബഹിരാകാശ കേന്ദ്രത്തിൽ നിന്നായിരുന്നു വിക്ഷേപണം.

ഇന്ത്യയുടെ എമിസാറ്റ്, അമേരിക്കയിൽ നിന്നുള്ള 20 ഉപഗ്രഹങ്ങൾ, ലിത്വാനിയയിൽ നിന്നുള്ള രണ്ട് ഉപഗ്രഹങ്ങൾ, സ്വിറ്റ്‌സർലാൻഡ്, സ്‌പെയിൻ എന്നീ രാജ്യങ്ങളുടെ ഓരോ ഉപഗ്രഹം എന്നിവയാണ് ഭ്രമണപഥത്തിലെത്തിച്ചത്. വിക്ഷേപണം പൂർണ വിജയമാണെന്ന് ഐഎസ്ആർഒ അറിയിച്ചു.

ഇലക്ട്രോ മാഗ്നറ്റിക് സ്‌പെക്ട്രം മെഷർമെന്റാണ് 436 കിലോ തൂക്കമുള്ള എമിസാറ്റിന്റെ ദൗത്യം. പ്രതിരോധ ആവശ്യത്തിനുള്ള ഉപഗ്രഹമാണിത്. ഇലക്ട്രോണിക് നിരീക്ഷണത്തിന് എമിസാറ്റ് പ്രതിരോധ സേനകളെ സഹായിക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *