എൻജിനിൽ ഇല്ലാത്ത ട്രെയിൻ 18 ഇന്ന് ട്രാക്കിൽ; ചരിത്രമെഴുതാൻ ഇന്ത്യൻ റെയിൽവേ
എൻജിൻ ഇല്ലാത്ത ട്രെയിനുകൾ പരീക്ഷണാർഥം ഇന്ത്യ ഇന്ന് ട്രാക്കിലിറക്കും. ബറേലി-മൊറാദാബാദ് റൂട്ടിലാണ് ട്രെയിൻ 18 പരീക്ഷണ ഓട്ടം നടത്തുന്നത്. ശതാബ്ദി എക്സ്പ്രസിന്റെ പുതുതലമുറയെന്ന് അറിയപ്പെടുന്ന ട്രെയിനാണ് ഇത്.
2018ൽ നിർമാണം ആരംഭിച്ചതിനാലാണ് ഇതിന് ട്രെയിൻ 18 എന്ന പേര് നൽകിയിരിക്കുന്നത്. പൂർണമായും ശീതികരിച്ചിട്ടുള്ള ട്രെയിന് എൻജിന്റെ ഭാഗത്തിന് പകരം സെൽഫ് പ്രൊപൽഷൻ മൊഡ്യൂളുകളാണ് ഉള്ളത്. മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ വരെ സഞ്ചരിക്കാനാകും
ട്രെയിനിലെ സീറ്റുകൾ 360 ഡിഗ്രി വരെ തിരിക്കാം. യാത്രക്കാർക്ക് അവരുടെ ഇഷ്ടത്തിന് അനുസരിച്ച് ഇരിക്കാനാകും. രണ്ടറ്റത്തും ഡ്രൈവറുടെ കാബിനുള്ള വണ്ടി മെട്രോ പോലെ ഏതുഭാഗത്തേക്കും ഓടിക്കാനാകും. എല്ലാ കോച്ചുകളുടെ അടിഭാഗത്തും വൈദ്യുതി സ്വീകരിച്ച് സംവിധാനങ്ങൾ പ്രവർത്തിപ്പിക്കാനുള്ള കഴിവുണ്ട്. ഇതാണ് പ്രത്യേകമായി എൻജിന്റെ ആവശ്യമില്ലാത്തത്.