എൻജിനീയറിംഗ് വിദ്യാർഥിനിയെ സഹപാഠികൾ കൂട്ട ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തി

  • 18
    Shares

ആന്ധ്രപ്രദേശിൽ എൻജിനീയറിംഗ് വിദ്യാർഥിയെ സഹപാഠികൾ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ദൃശ്യങ്ങൾ പകർത്തി. ദൃശ്യങ്ങൾ ഉപയോഗിച്ച് മറ്റൊരു വിദ്യാർഥി ബ്ലാക്ക് മെയിൽ ചെയ്തതായും വിദ്യാർഥിനി പോലീസിൽ പരാതി നൽകി.

കൃഷ്ണ ജില്ലയിലാണ് സംഭവം. സീനിയർ വിദ്യാർഥികളായ വംശി, ശിവ റെഡ്ഡി എന്നിവർക്കെതിരെയാണ് പെൺകുട്ടിയുടെ പരാതി. ഫെബ്രുവരിയിൽ ഇവരുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കുമ്പോഴായിരുന്നു ബലാത്സംഗം. മയക്കുമരുന്ന് നൽകിയ ജ്യൂസ് നൽകി ബോധം കെടുത്തിയ ശേഷം ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു

കോളജ് അധികൃതരെ സമീപിച്ചെങ്കിലും പോലീസിൽ അറിയിക്കാൻ ഇവർ തയ്യാറായില്ല. പകരം വിദ്യാർഥികളോട് തന്നോട് മാപ്പ് പറയാനാണ് അധികൃതർ ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെ പ്രവീൺ എന്ന വിദ്യാർഥി ഈ ദൃശ്യങ്ങൾ കാണിച്ച് ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു. പത്ത് ലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടു. തുടർന്നാണ് പെൺകുട്ടി പോലീസിൽ പരാതിപ്പെട്ടത്

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *