യുപിയിലെ സഹരൻപൂരിൽ ഇവിഎം അട്ടിമറിയെന്ന് ആരോപണം; ബി എസ് പിക്ക് കുത്തിയ വോട്ട് പോയത് ബിജെപിക്ക്

  • 85
    Shares

ഉത്തർപ്രദേശിലെ സഹരൻപൂരിൽ വോട്ടിംഗ് യന്ത്രത്തിൽ അട്ടിമറി നടന്നതായി പരാതി. ബി എസ് പി ചിഹ്നമായ ആനയിൽ വോട്ട് ചെയ്യുമ്പോൾ ബിജെപി ചിഹ്നമായ താമരയിൽ വെളിച്ചം തെളിയുന്നതായാണ് പരാതി. വോട്ടറായ ധാരാ സിംഗാണ് ഇക്കാര്യം മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയത്. മറ്റുള്ളവർക്കും ഇതേ അനുഭവമുണ്ടായതായി ഇയാൾ പറയുന്നു

തെരഞ്ഞെടുപ്പ് കമ്മീഷന് വിഷയം ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ടുണ്ട്. വിഷയം ശ്രദ്ധയിൽപ്പെട്ടപ്പോഴേക്കും 138 വോട്ടുകൾ രേഖപ്പെടുത്തി കഴിഞ്ഞതായി ധാരാ സിംഗ് പറയുന്നു.

എന്നാൽ ആരോപണം മേഖലാ മജിസ്‌ട്രേറ്റ് രാകേഷ് കുമാർ തള്ളി. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇവിഎം മോക്ക് ടെസ്റ്റ് ചെയ്തതാണെന്നും ഇത്തരം സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും രാകേഷ് കുമാർ പ്രതികരിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *