ഇവിഎം മെഷീനുകൾ സ്‌ട്രോംഗ് റൂമുകളിലേക്ക് ഇപ്പോഴും എത്തുന്നതിന്റെ കൂടുതൽ ദൃശ്യങ്ങൾ; ആരോപണം അടിസ്ഥാന രഹിതമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

Loading...

വോട്ടിംഗ് മെഷീനിൽ ക്രമക്കേട് നടന്നതായി ആരോപിച്ച് പ്രതിപക്ഷ പാർട്ടി നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷനെ കാണാനിരിക്കെ ആരോപണങ്ങൾ കമ്മീഷൻ തള്ളി. അതേസമയം വോട്ടിംഗ് മെഷീനിൽ ക്രമക്കേടുകൾ നടന്നുവെന്ന ആരോപണം കൂടുതൽ ശക്തമാക്കുന്ന വീഡിയോകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

ബീഹാർ, ഉത്തർപ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിൽ നിന്നാണ് ക്രമക്കേടുകൾ നടന്നതായുള്ള റിപ്പോർട്ടുകൾ വരുന്നത്. ഇവിഎം സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോംഗ് റൂമുകളുടെ പരിസരിത്ത് പുറമെ നിന്ന് വോട്ടിംഗ് യന്ത്രങ്ങൾ എത്തിച്ചത് നാട്ടുകാരും പ്രതിപക്ഷ പാർട്ടി പ്രവർത്തകരും ചേർന്ന് തടഞ്ഞിരുന്നു.

ഉത്തർപ്രദേശിലെ ഗാസിപൂരിൽ സ്‌ട്രോംഗ് റൂമുകളിലേക്ക് എത്തിച്ച വോട്ടിംഗ് യന്ത്രങ്ങൾ ബി എസ് പി പ്രവർത്തകർ തടഞ്ഞു. അവസാന ഘട്ട വോട്ടെടുപ്പ് കഴിഞ്ഞ് ഒരു ദിവസം പിന്നിടുമ്പോഴും സ്‌ട്രോംഗ് റൂമുകളിലേക്ക് ഇവിഎം കൊണ്ടുള്ള വാഹനങ്ങൾ എത്തുകയാണ്.

ഉത്തർപ്രദേശിലെ ചന്ദൗലി മണ്ഡലത്തിൽ ചൊവ്വാഴ്ച പുലർച്ചെ ഇവിഎം എത്തിക്കുന്നതിന്റെ വീഡിയോയും സ്‌ട്രോംഗ് റൂമിലേക്ക് കയറ്റുന്നതിന്റെയും വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

യുപിയിലെ തന്നെ ദൊമാരിഗയഗഞ്ചിൽ ഒരു മിനി ലോറിയിൽ നിറയെ വോട്ടിംഗ് മെഷീനുകൾ സ്‌ട്രോംഗ് റൂമുകളിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമം ബി എസ് പി, എസ് പി പ്രവർത്തകർ തടഞ്ഞു.

ബീഹാറിൽ സരൺ മണ്ഡലത്തിൽ സ്‌ട്രോംഗ് റൂമിലേക്ക് ലോറിയിൽ ഇവിഎമ്മുകൾ എത്തിച്ചത് ആർ ജെ ഡി പ്രവർത്തകർ തടഞ്ഞു. മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിലും സമാനമായ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.




Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...
Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *