തെരഞ്ഞെടുപ്പ് കഴിഞ്ഞ് മണിക്കൂറുകൾ കഴിഞ്ഞിട്ടും സ്‌ട്രോംഗ് റൂമുകളിലേക്ക് ഇവിഎം എത്തുന്നു; ബീഹാറിൽ പ്രതിഷേധം

ഇവിഎം അട്ടിമറി ശ്രമങ്ങൾ നടക്കുന്നതായുള്ള പ്രതിപക്ഷത്തിന്റെ ആരോപണത്തിന് കൂടുതൽ തെളിവുകൾ. അവസാന ഘട്ട പോളിംഗ് കഴിഞ്ഞതിന് ശേഷം സുരക്ഷയില്ലാതെ ഇവിഎമ്മുകൾ ബീഹാറിലും ഉത്തർപ്രദേശിലും സ്‌ട്രോംഗ് റൂമുകളിലേക്ക് എത്തിക്കുകയാണ്. ബീഹാറിലെ മഹാരാജ്ഗഞ്ച്, സരൺ മണ്ഡലങ്ങളിലെ ഇവിഎമ്മുകളാണ് സ്‌ട്രോംഗ് റൂമുകളിലേക്ക് എത്ിയത്.

സ്‌ട്രോംഗ് റൂമുകളിലേക്ക് ഇവിഎമ്മുകളുമായി വന്ന വാഹനങ്ങൾ ആർ ജെ ഡി, കോൺഗ്രസ് പ്രവർത്തകർ പിടികൂടി. ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസറുടെ സാന്നിധ്യത്തിലാണ് ഇവിഎമ്മുകൾ കൊണ്ടുവന്നത്. എന്നാൽ പ്രതിഷേധക്കാരുടെ ചോദ്യത്തിന് മറുപടി പറയാൻ ഉദ്യോഗസ്ഥർക്ക് സാധിച്ചുമില്ല

ഉത്തർപ്രദേശിലെ ചന്ദൗളിയിലാണ് ഇവിഎം നിറച്ചുവന്ന ട്രക്കുകൾ തടഞ്ഞത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസം കഴിഞ്ഞെങ്കിലും ഇന്നാണ് മെഷീൻ കൊണ്ടുവരുന്നതെന്ന് പുറത്തുവന്ന വീഡിയോയിൽ ആളുകൾ പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *