അഞ്ച് സംസ്ഥാനങ്ങളിലെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു; ബിജെപിക്ക് ആശ്വാസം, കോൺഗ്രസിനും പ്രതീക്ഷ

Loading...
  • 19
    Shares

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പൂർത്തിയായതോടെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു തുടങ്ങി. ബിജെപിക്കും കോൺഗ്രസിനും ഒരുപോലെ പ്രതീക്ഷ നൽകുന്നതാണ് വിവിധ സർവേ ഫലങ്ങൾ

ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ സർവേയിൽ മധ്യപ്രദേശിൽ കോൺഗ്രസിന് നേരിയ മുൻതൂക്കം പ്രവചിക്കുന്നു. പതിനഞ്ച് വർഷത്തിന് ശേഷം ബിജെപിക്ക് സംസ്ഥാനത്ത് അധികാരം നഷ്ടപ്പെടുമെന്നാണ് സർവേ ഫലം പറയുന്നത്. കോൺഗ്രസിന് 104-122 സീറ്റുകൾ പ്രവചിക്കുമ്പോൾ ബിജെപിക്ക് 102-120 സീറ്റുകളാണ് പ്രവചിക്കുന്നത്.

അതേസമയം ടൈംസ് നൗ സിഎൻഎക്‌സ് സർവേ മധ്യപ്രദേശിൽ ബിജെപിക്ക് വ്യക്തമായ മുൻതൂക്കം പ്രവചിക്കുന്നു. ബിജെപിക്ക് 126 സീറ്റുകൾ ലഭിക്കുമ്പോൾ കോൺഗ്രസ് 86 സീറ്റുകളിൽ ഒതുങ്ങുമെന്നാണ് പ്രവചനം.

ടൈംസ് നൗ സർവേ രാജസ്ഥാനിൽ കോൺഗ്രസിന് മുൻതൂക്കം പ്രവചിക്കുന്നു. ഛത്തിസ്ഗഢിൽ ബിജെപി ഭരണം നിലനിർത്തുമെന്ന് ന്യൂസ് നാഷൺ സർവേയിൽ പറയുന്നു. സീ വോട്ടർ സർവേയിൽ മിസോറാമിൽ കോൺഗ്രസിന് അധികാരം നഷ്ടപെടുമെന്നും പ്രവചിക്കുന്നു. ഛത്തിസ്ഗഡിൽ സീ വോ്ട്ടർ സർവേയിൽ കോൺഗ്രസിനാണ് മുൻതൂക്കം. കോൺഗ്രസ് 42-50 സീറ്റുകൾ വരെ ലഭിക്കുമെന്ന് സീ വോട്ടർ സർവേ പറയുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *