ലോക്സഭ തിരഞ്ഞെടുപ്പിൽ വീണ്ടും മോദിതരംഗമുണ്ടാകുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ
ലോക്സഭ തിരഞ്ഞെടുപ്പിൽ വീണ്ടും മോദിതരംഗമുണ്ടാകുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. എൻ.ഡി.എ 306 സീറ്റുകളിൽ വിജയിക്കുമെന്ന് പ്രവചിച്ച് ടൈംസ്നൗ. യു.പി.എ 132 സീറ്റുകളിൽ ഒതുങ്ങുമെന്നും മറ്റുള്ളവർ 104 സീറ്റുകൾ മാത്രമായിരിക്കും നേടുകയെന്നും ടൈംസനൗ വിഎംആർ എക്സിറ്റ് പോൾ ഫലം സൂചിപ്പിക്കുന്നു.
എൻഡിഎ: 41.1%, യുപിഎ: 31.7%, മറ്റുള്ളവർ: 27.2% എന്നിങ്ങനെയാണ് ഈ മൂന്ന് മുന്നണികൾക്കുമിടയിലെ വോട്ട് ശതമാനം. ഇത്തവണ വോട്ട് ശതമാനം ബിജെപി കൂട്ടുമെന്നും എൻഡിഎ മുന്നണി 300 സീറ്റുകൾ നേടുമെന്ന തന്നെയണ്് ടൈംസ് നൗ ഉറപ്പിച്ച് പറയുന്നത്.