ഫോനി ആശങ്ക പടർത്തി ഒഡീഷയിലേക്ക്; തീവണ്ടി ഗതാഗതം റദ്ദാക്കും, ജനങ്ങൾ വീടുകളിൽ തന്നെ കഴിയാൻ നിർദേശം

ഫോനി ചുഴലിക്കാറ്റ് അതി തീവ്രതയാർജിക്കുന്നതായി റിപ്പോർട്ട്. മണിക്കൂറിൽ 200 കിലോമീറ്റർ വേഗം വരെ ചുഴലിക്കാറ്റിനുണ്ടായേക്കും. തമിഴ്‌നാട്, ഒഡീഷ, ആന്ധ്ര തീരങ്ങളിൽ അതീവ ജാഗ്രത തുടരുകയാണ്. വെള്ളിയാഴ്ചയോടെ ഫോനി ഒഡീഷ തീരത്തെത്തും

ഒഡീഷ രീതത്ത് 170 മുതൽ 200 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നാണ് കരുതുന്നത്. കാറ്റ് വീശാൻ സാധ്യതയുള്ള മേഖലകളിൽ തീവണ്ടി ഗതാഗതം റദ്ദാക്കുകയോ വഴി തിരിച്ചുവിടുകയോ ചെയ്യണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ജനങ്ങൾ പരാമാവധി വീടുകളിൽ തന്നെ കഴിയണം.

നാവിക സേനയും കോസ്റ്റ് ഗാർഡും സർവസജ്ജരായി നിലയുറപ്പിച്ചിട്ടുണ്ട്. മൂന്ന് സംസ്ഥാനങ്ങളിലുമായി കേന്ദ്ര ദുരന്ത നിവാരണ സേന തങ്ങളുടെ 41 വിഭാഗങ്ങളെ വിന്യസിക്കും.

കഴിഞ്ഞ 43 വർഷത്തിനിടെയുണ്ടായ ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റായാണ് ഫോനിയെ വിലയിരുത്തുന്നത്. ഒഡീഷയിലെ പുരി ജില്ലയിലാണ് ഫോനി ആദ്യമെത്തുക. പുരിയിൽ നിന്ന് ടൂറിസ്റ്റുകൾ ഒഴിയാൻ നിർദേശം നൽകിയിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *