ഫോനി പശ്ചിമ ബംഗാളിലേക്ക്; 105 കിലോമീറ്റർ വേഗതയിൽ ആഞ്ഞടിക്കും

ഒഡീഷയിൽ കനത്ത നാശം വിതച്ച ഫോനി ചുഴലിക്കാറ്റ് ബംാളിലെ വടക്കുകിഴക്കൻ മേഖലയിലേക്ക് നീങ്ങുന്നു. വൻ സുരക്ഷാ ഒരുക്കങ്ങളാണ് ബംഗാളിൽ ഫോനിയേ നേരിടാൻ നടത്തുന്നത്. പതിനായിരത്തോളം ഗ്രാമങ്ങളും അമ്പതോളം നഗരങ്ങളിലും ഫോനിയുടെ തീവ്രതക്ക് ഇരയാകുമെന്നാണ് ഭയക്കുന്നത്.

ഒഡീഷയിൽ മാത്രം എട്ട് പേരാണ് ഫോനി ചുഴലിക്കാറ്റിൽ മരിച്ചത്. മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിലാണ് ഫോനി ആഞ്ഞുവീഞ്ഞിയത്. ചുഴലിക്കാറ്റ് ബംഗാളിലേക്ക് കടക്കുന്ന സാഹചര്യത്തിൽ മമതാ ബാനർജി തന്റെ തെരഞ്ഞെടുപ്പ് റാലികൾ പിൻവലിച്ചു. വിനോദ സഞ്ചാരികളോട് കൊൽക്കത്ത വിടാൻ സർക്കാർ നിർദേശം നൽകി

ഇരുന്നൂറിലധികം ട്രെയിനുകൾ റദ്ദാക്കി. വിശാഖപട്ടണത്തും ചെന്നൈയിലും കോസ്റ്റ് ഗാർഡിന്റെ നാല് കപ്പലുകൾ വിന്യസിച്ചു. ഒഡീഷയിൽ സംഭവിച്ച നഷ്ടങ്ങളുടെ പൂർണ വിവരം ലഭിക്കാൻ തന്നെ രണഅട് ദിവസമാകുമെന്നാണ് സൂചന. നൂറുകണക്കിന് കെട്ടിടങ്ങൾ തകർന്നു. ആയിരക്കണക്കിന് മരങ്ങൾ കടപുഴകി വീണു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *