സംഹാര താണ്ഡവമാടി ഫോനി: ഒഡീഷയിൽ മൂന്ന് പേർ മരിച്ചു; ആയിരം കോടി ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ഒഡീഷ തീരത്ത് ആഞ്ഞുവീഞ്ഞിയ ഫോനി ചുഴലിക്കാറ്റിൽ മരണ സംഖ്യ മൂന്നായി. രണ്ട് സ്ത്രീകളും ഒരു വിദ്യാർഥിയുമാണ് മരിച്ചത്. കെട്ടിടത്തിൽ നിന്ന് കാറ്റ് എടുത്തുകൊണ്ട് പോയ കോൺക്രീറ്റ് കട്ട വീണാണ് നായഗഢ് ജില്ലയിലെ ഒരു സ്ത്രീ മരിച്ചത്. പുരിയിൽ മരം വീണാണ് വിദ്യാർഥി മരിച്ചത്. ദുരിതാശ്വാസ ക്യാമ്പിൽ വെച്ച് ഹൃദയാഘാതം സംഭവിച്ച് മറ്റൊരു സ്ത്രീയും മരിച്ചു

നിരവധി കെട്ടിടങ്ങളാണ് മണിക്കൂറിൽ 245 കിലോമീറ്റർ വേഗതയിൽ ആഞ്ഞുവീഞ്ഞിയ കാറ്റിൽ തകർന്നത്. നൂറുകണക്കിന് മരങ്ങളും കടപുഴകി വീണു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി ബന്ധം തടസ്സപ്പെട്ടു.

പുരിയിൽ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലായി. തീരദേശ ഗ്രാമങ്ങളിൽ നിന്നായി 11 ലക്ഷം പേരെ സർക്കാർ മാറ്റി പാർപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് നരേന്ദ്രമോദി ആദ്യഘട്ട ധനസഹായമായി 1000 കോടി പ്രഖ്യാപിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *