245 കിലോമീറ്റർ വേഗതയിൽ ആഞ്ഞടിച്ച് ഫോനി; ഒഡീഷയിൽ ഒരു മരണം, നിരവധി വീടുകൾ തകർന്നു

ഒഡീഷയിൽ ഫോനി ചുഴലിക്കാറ്റ് അതി തീവ്രാവസ്ഥയിൽ. മണിക്കൂറിൽ 240 കിലോമീറ്റർ വേഗതയിലാണ് ഒഡീഷൻ തീരത്ത് ചുഴലിക്കാറ്റ് എത്തിയത്. സംസ്ഥാനത്ത് നിന്ന് ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാറ്റിൽ മരം ദേഹത്ത് വീണാണ് ഒരാൾ മരിച്ചത്.

നിരവധി വീടുകൾ തകർന്നുവീണു. മരങ്ങൾ കടപുഴകി വീണു. അടുത്ത മൂന്ന് മണിക്കൂർ നേരത്തേക്ക് കൂടി കാറ്റ് ശക്തമായി തുടരും. ഒഡീഷയിൽ നിന്നും കാറ്റ് പശ്ചിമ ബംഗാളിലേക്കും പിന്നീട് ശക്തി കുറഞ്ഞ് ബംഗ്ലാദേശിലേക്കും കടക്കും. ബംഗ്ലാദേശിൽ നിന്ന് അസം വഴി വീണ്ടും ഇന്ത്യയിലേക്ക് കടക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.

ട്രെയിൻ ഗതാഗതം പൂർണമായും നിർത്തിവെച്ചിരിക്കുകയാണ്. ഭുവനേശ്വർ വിമാനത്താവളം അടച്ചിട്ടു. കാറ്റ് കൊൽക്കത്തയിലേക്ക് നീങ്ങാൻ ആരംഭിച്ചതോടെ കൊൽക്കത്ത വിമാനത്താവളം അടച്ചിടും. 200ഓളം വിമാന സർവീസുകൾ റദ്ദാക്കി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *