രാജ്യതലസ്ഥാനം ചെങ്കടലായി; കർഷക-തൊഴിലാളി മാർച്ചിൽ ലക്ഷങ്ങൾ അണിനിരന്നു

  • 17
    Shares

നരേന്ദ്രമോദി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാരിന്റെ വികലമായ നയങ്ങൾക്കും ജനവിരുദ്ധ നിലപാടുകൾക്കുമെതിരെ ജനലക്ഷങ്ങളെ അണിനിരത്തി രാജ്യതലസ്ഥാനമായ ഡൽഹിയിൽ കർഷക-തൊഴിലാളി മാർച്ച്. ഓൾ ഇന്ത്യ കിസാൻ സഭയും സിഐടിയുവുമാണ് മാർച്ചിന് നേതൃത്വം നൽകിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മൂന്നരലക്ഷം പേർ പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നതിനായി ഡൽഹിയിലെത്തി.

ഒന്നുകിൽ നയം മാറ്റം അല്ലെങ്കിൽ സർക്കാർ മാറ്റം എന്ന മുദ്രാവാക്യവുമുയർത്തിയാണ് കർഷകരും തൊഴിലാളികളും മാർച്ചിൽ പങ്കെടുത്തത്. വിവിധ മേഖലകളിൽ നിന്നുള്ളവരും മാർച്ചിന് പിന്തുണ നൽകി പങ്കെടുക്കുന്നുണ്ട്. വിലക്കയറ്റം തടയുക, പൊതുവിതരണം സാർവത്രികമാക്കുക, മാന്യമായ തൊഴിൽ സാഹചര്യം, മിനിമം വേതനം 18,000 രൂപയാക്കുക, കർഷകർക്ക് ന്യായവില ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *