കർഷക പ്രതിഷേധത്തിന് മുന്നിൽ ബിജെപി സർക്കാർ മുട്ടുകുത്തി; കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കുമെന്ന് എഴുതി നൽകി, ലോംഗ് മാർച്ച് അവസാനിപ്പിച്ചു
മഹാരാഷ്ട്രയിലെ കിസാൻ ലോംഗ് മാർച്ച് അവസാനിപ്പിച്ചു. അഞ്ച് മണിക്കൂറോളം കർഷക നേതാക്കളുമായി മന്ത്രിമാരായ ഗിരീഷ് മഹാജൻ, ജയ്കുമാർ റാവൽ എന്നിവർ നടത്തിയ ചർച്ചയിൽ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് സർ്കകാർ രേഖാമൂലം എഴുതി നൽകുകയായിരുന്നു. ഇതോടെയാണ് ലോംഗ് മാർച്ച് അവസാനിപ്പിക്കുന്നതായി ഓൾ ഇന്ത്യ കിസാൻ സഭ അറിയിച്ചത്.
മാർച്ചിന്റെ ഒന്നാം ദിവസം കർഷകർ പതിനാല് കിലോമീറ്ററോളം നടന്ന് അംബേവാഡയിൽ എത്തിയപ്പോഴാണ് സർക്കാർ മുട്ടുമടക്കിയതും ചർച്ചക്കായി മന്ത്രിമാരെ അയച്ചതും. കിസാൻ സഭ പ്രസിഡന്റ് അശോക് ധാവലെ, സിപിഎം എംഎൽഎ ജിവ പാണ്ഡു ഗാവിദ്, കിസാൻ സഭ ജനറൽ സെക്രട്ടറി അജിത് നാവലെ എന്നിവരാണ് സർക്കാരുമായി ചർച്ച നടത്തിയത്. എഴുതി തന്ന ഉറപ്പുകൾ സർക്കാർ പാലിച്ചില്ലെങ്കിൽ വീണ്ടും പ്രക്ഷോഭത്തിനിറങ്ങുമെന്ന് അശോക് ധാവലെ പറഞ്ഞു